Loading ...

Home National

59 പേരുടെ ജീവനെടുത്ത ഉപഹാര്‍ തിയറ്റര്‍ തീപിടിത്തം; അന്‍സാല്‍ സഹോദരന്‍മാര്‍ക്ക്‌ ഏഴു വര്‍ഷം തടവ്‌

 à´¨àµà´¯àµ‚ഡല്‍ഹി: 59 പേരുടെ ജീവനെടുത്ത 1997 ലെ ഡല്‍ഹി ഉപഹാര്‍ തിയറ്റര്‍ തീപിടിത്തവുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ച കേസില്‍ വ്യവസായ പ്രമുഖരും സഹോദരങ്ങളുമായ സുശീല്‍ അന്‍സാലിനും ഗോപാല്‍ അന്‍സാലിനും ഏഴു വര്‍ഷം തടവുശിക്ഷ വിധിച്ചു കോടതി.
ഇരുവരും 2.25 കോടി രൂപ വീതം പിഴ അടയ്‌ക്കണമെന്നും ഡല്‍ഹി പട്യാല ഹൗസ്‌ കോടതി വിധിച്ചു.
അന്‍സാല്‍ സഹോദരന്‍മാരെ നേരത്തെ സുപ്രീം കോടതി രണ്ടു വര്‍ഷത്തേക്കു ജയിലില്‍ അടച്ചിരുന്നു. പിന്നീട്‌ വിട്ടയയ്‌ക്കുകയും 30 കോടി രൂപ വീതം പിഴ ചുമത്തുകയും ചെയ്‌തു. ഈ തുക ഉപയോഗിച്ച്‌ രാജ്യതലസ്‌ഥാനത്ത്‌ ട്രോമ കെയര്‍ സെന്റര്‍ സ്‌ഥാപിക്കാനായിരുന്നു കോടതി നിര്‍ദേശം. ബോളിവുഡ്‌ ചിത്രം "ബോര്‍ഡറി"ന്റെ പ്രദര്‍ശനത്തിനിടെയായിരുന്നു തിയറ്ററില്‍ തീപിടിത്തമുണ്ടായത്‌.തീയറ്ററില്‍ അഗ്നിരക്ഷാ സംവിധാനങ്ങള്‍ കാര്യക്ഷമമായിരുന്നില്ല. ഇതുമൂലം 59 പേര്‍ ശ്വാസംമുട്ടി മരിച്ചു. നൂറിലേറെപ്പേര്‍ക്കു പരുക്കേറ്റു.

Related News