Loading ...

Home International

അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ 6 മാസത്തെ താമസത്തിന് ശേഷം 4 ബഹിരാകാശ സഞ്ചാരികള്‍ ഭൂമിയില്‍ തിരികെയെത്തി

ന്യൂയോര്‍ക്: ആറ് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം നാല് യാത്രികര്‍ തിരികെയെത്തി.

അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍(ഐ എസ് എസ്) നിന്നാണ് ബഹിരാകാശ സഞ്ചാരികള്‍ ഭൂമിയില്‍ തിരികെയെത്തിയത്.

നാസയുടെ ഷെയ്ന്‍ കിംബ്രോ, മെഗന്‍ മക്‌ആര്‍തര്‍, യൂറോപ്യന്‍ സ്പേസ് ഏജന്‍സിയില്‍ നിന്നുള്ള ഫ്രന്‍ജ് ബഹിരാകാശ ഗവേഷകന്‍ തോമസ് പെസ്‌ക്വെറ്റ്, ജപാന്റെ അകിഹികോ ഹോഷിഡെ എന്നിവരാണ് തിരികെയെത്തിയത്. കഴിഞ്ഞ ഏപ്രിലിലാണ് ഇവര്‍ ബഹിരാകാശ കേന്ദ്രത്തിലെത്തിയത്.

സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണ്‍ കാപ്‌സ്യൂളില്‍ ഫ്‌ലോറിഡ തീരത്ത് ഇവര്‍ സുരക്ഷിതരായി തിരിച്ചിറങ്ങി. ഗള്‍ഫ് ഓഫ് മെക്‌സികോയില്‍ പതിച്ച സ്‌പേസ് എക്‌സ് പേടകത്തിനുള്ളില്‍ നിന്നും യാത്രികരെ കാത്തിരുന്ന റെസ്‌ക്യൂ ഷിപുകള്‍ സുരക്ഷിതമായി തീരത്തെത്തിച്ചു. പേടകവും തിരികെയെത്തിച്ചു.

നാല് പേര്‍ തിരികെയെത്തിയതോടെ നിലവില്‍ മൂന്ന് പേരാണ് ബഹിരാകാശ നിലയത്തില്‍ അവശേഷിക്കുന്നത്. ആന്റണ്‍ ഷാകെപ്ലെറോവ്, മാര്‍ക് വാന്‍ഡെ ഹെയ്, പ്യോടര്‍ ദുബ്രോ എന്നിവരാണ് ഐ എസ് എസില്‍ തുടരുന്നത്.

ഭൂമിയില്‍ നിന്നും 300ലേറെ കിലോമീറ്ററുകള്‍ അകലെയായി ബഹിരാകാശത്ത് സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആറ് മാസത്തെ വാസത്തിനിടെ നിരവധി പരീക്ഷണങ്ങള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കിയിരുന്നു. ബഹിരാകാശത്ത് ആദ്യമായി ചിലി പെപര്‍ വളര്‍ത്തുന്ന പരീക്ഷണവും ഇവര്‍ നടത്തിയിരുന്നു.
 

Related News