Loading ...

Home International

യു എസ്- മെക്സിക്കോ അതിര്‍ത്തി തുറന്നു

യു എസ്- മെക്സിക്കോ അതിര്‍ത്തി തുറന്നു. കുറച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ ഇതു വഴിയുള്ള യാത്രക്കാരുടെ തിരക്ക് സജീവമാകുമെന്ന് അധികൃതര്‍ അറിയിച്ചു.

സാന്‍ ഡിയാഗോ അതിര്‍ത്തിയില്‍ ഗതാഗതം പ്രതീക്ഷിക്കപ്പെട്ടതിന്റെ 35 ശതമാനം കുറവാണെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം യു എസിലേക്ക് എത്തുന്ന വിദേശ സഞ്ചാരികള്‍ നിശ്ചിത സമയത്തിനുള്ളില്‍ പരിശോധന നടത്തി എടുത്ത കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം വയ്‌ക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. യാത്രയ്‌ക്ക് മൂന്ന് ദിവസം മുന്‍പായി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കണം. രാജ്യത്തേക്ക് എത്തുന്ന സഞ്ചാരികള്‍ അംഗീകൃത വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കൊവാക്‌സിന്‍, കൊവിഷീല്‍ഡ് തുടങ്ങിയ വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്ക് നിയന്ത്രണങ്ങള്‍ ഇല്ല.

Related News