Loading ...

Home International

ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച രാ​ജ്യ​മാ​യി ജ​ര്‍​മ​നി

ബെ​ര്‍​ലി​ന്‍: ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച രാ​ജ്യ​ങ്ങ​ളാ​യി ജ​ര്‍​മ​നി​യും പി​ന്നാ​ലെ കാ​ന​ഡ​യും ജ​പ്പാ​നും ഇ​റ്റ​ലി​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
മൊ​ത്തം ഏ​ഴു ത​വ​ണ​യി​ല്‍ ആ​ദ്യ​ത്തെ പ​ത്തി​ലെ​ത്തി​യ​തി​ല്‍ അ​ഞ്ചാം പ്രാ​വ​ശ്യ​വും ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തു​ന്ന​ത് ജ​ര്‍​മ​നി​യാ​ണ്.

ഇ​ന്‍​ഡ​ക്സ് ഈ ​വ​ര്‍​ഷം 71.1 ആ​യി ഉ​യ​ര്‍​ന്നു. ജ​ര്‍​മ​ന്‍ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍​ക്ക് ലോ​ക​മെ​ന്പാ​ടു​മു​ള്ള വി​ശ്വാ​സ്യ​ത​യും അ​തു​പോ​ലെ ദാ​രി​ദ്യ്ര നി​ര്‍​മ്മാ​ര്‍​ജ​ന​ത്തി​ന് ജ​ര്‍​മ​ന്‍ സ​ര്‍​ക്കാ​ര്‍ കൈ​ക്കൊ​ള്ളു​ന്ന ന​ട​പ​ടി​ക​ളു​മാ​ണ് ജ​ര്‍​മ​നി​യെ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്താ​ന്‍ സ​ഹാ​യി​ച്ച പ്ര​ധാ​ന ഘ​ട​ക​ങ്ങ​ള്‍. കൂ​ടാ​തെ കാ​യി​ക​രം​ഗ​ത്തെ മി​ക​വി​ലും ജ​ര്‍​മ​നി​ക്ക് ഏ​റെ പോ​യി​ന്‍റു​ക​ള്‍ നേ​ടാ​നാ​യി.

നേ​ഷ​ന്‍ ബ്രാ​ന്‍​ഡ് ഇ​ന്‍​ഡെ​ക്സി​ല്‍ തു​ട​ര്‍​ച്ച​യാ​യി അ​ഞ്ചാം വ​ര്‍​ഷ​വും ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത് ജ​ര്‍​മ​നി​യാ​ണ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും ന​ല്ല രാ​ജ്യ​മാ​യി ജ​ര്‍​മ​നി​യെ തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ള്‍ ര​ണ്ടാം സ്ഥാ​ന​ത്ത് കാ​ന​ഡ​യും മൂ​ന്നാം സ്ഥാ​ന​ത്ത് ഇ​റ്റ​ലി​യു​മെ​ത്തി. ജ​പ്പാ​നാ​ണ് നാ​ലാം സ്ഥാ​ന​ത്തു​ള്ള​ത്. എ​ല്ലാ​വ​ര്‍​ഷ​വും 60 രാ​ജ്യ​ങ്ങ​ളെ​യാ​ണ് നേ​ഷ​ന്‍ ബ്രാ​ന്‍​ഡ്സ് ഇ​ന്‍​ഡെ​ക്സ് വി​ല​യി​രു​ത്തു​ന്ന​ത്.

രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​നി​ര്‍​വ​ഹ​ണം സൗ​ഹാ​ര്‍​ദ​പ​ര​മാ​യ സ​മീ​പ​നം, സം​സ്കാ​രം, ജീ​വി​ത​നി​ല​വാ​രം എ​ന്നി​ങ്ങ​നെ വി​വി​ധ മാ​ന​ദ​ണ്ഡ​ങ്ങ​ളെ വി​ല​യി​രു​ത്തി​യാ​ണ് റാ​ങ്കിം​ഗ് നി​ശ്ച​യി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം ക​ഴി​ഞ്ഞ​വ​ര്‍​ഷം ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന ബ്രി​ട്ട​ന്‍ അ​ഞ്ചാം സ്ഥാ​ന​ത്താ​യി. ക​ഴി​ഞ്ഞ​വ​ര്‍​ഷം പ​ത്താം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന അ​മേ​രി​ക്ക എ​ട്ടാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ര്‍​ന്നു. 2020ല്‍ ​മൂ​ന്നാം സ്ഥാ​ന​ത്ത് ഉ​ണ്ടാ​യി​രു​ന്ന കാ​ന​ഡ ഇ​ത്ത​വ​ണ ര​ണ്ടാം സ്ഥാ​നം കൈ​യ്യ​ട​ക്കി. കു​ടി​യേ​റ്റ നി​യ​മ​ങ്ങ​ളും ഭ​ര​ണ നി​ര്‍​വ്വ​ഹ​ണ​ത്തി​ലെ ഉ​ള്‍​ക്കാ​ഴ്ച​യു​മാ​ണ് കാ​ന​ഡ​യ്ക്ക് ഏ​റെ മു​ന്നി​ലെ​ത്താ​ന്‍ സാ​ധി​ച്ച​ത്. പാ​ല​സ്തീ​നും സൗ​ദി​യും നൈ​ജീ​രി​യ​യു​മു​ള്ള പ​ട്ടി​ക​യി​ലെ ആ​ദ്യ 60 രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​ന്ത്യ​യു​ടെ സ്ഥാ​നം നാ​ല്‍​പ​താ​മ​താ​ണ്.
 

Related News