Loading ...

Home Education

നദി അറിവ്; കേരളത്തിലെ നദികള്‍


ചെന്താപ്പൂര്

നദികളുടെ നാടാണ് കേരളം. 43 നദികള്‍ കേരളത്തെ ജലസമൃദ്ധമാക്കുന്നു. മൂന്നു നദികള്‍ ഒഴികെ മറ്റെല്ലാം സഹ്യപര്‍വതത്തില്‍ നിന്ന് ഉത്ഭവിക്കുന്നു. തെക്കുനിന്ന് വടക്കോട്ട് ഒഴുകുന്ന ക്രമത്തിലുള്ള നദികളാണ് ഇവ.
നെയ്യാര്‍, കരമനയാര്‍, മാമം ആറ്, വാമനപുരം ആറ്, അയിരൂര്‍ ആറ്, ഇത്തിക്കരയാര്‍, കല്ലടയാര്‍, പള്ളിക്കലാര്‍, അച്ചന്‍കോവിലാര്‍, പമ്പാനദി, മണിമലയാര്‍, മീനച്ചലാര്‍, മൂവാറ്റുപുഴയാര്‍, പെരിയാര്‍, ചാലക്കുടിയാര്‍, കരുവന്തൂര്‍ പുഴ, പുഴയ്ക്കല്‍ പുഴ, കേച്ചേരിപ്പുഴ, ഭാരതപ്പുഴ, തിരൂര്‍പ്പുഴ, കടലുണ്ടിപ്പുഴ, ചാലിയാര്‍, കല്ലായിപ്പുഴ, കോരപ്പുഴ, കുറ്റ്യാടിപ്പുഴ, മയ്യഴിപ്പുഴ, തലശ്ശേരിപ്പുഴ (കൂടാളപ്പുഴ), അഞ്ചരക്കണ്ടിപ്പുഴ, വളപട്ടണം ആറ്, കുപ്പംപുഴ (പയങ്ങാടിപ്പുഴ), രാമപുരം പുഴ, പെരുവെമ്പപ്പുഴ, കല്‍പായിപ്പുഴ, കാരിക്കോട്ടുപ്പുഴ, നീലേശ്വരം പുഴ, ചിത്താരിപ്പുഴ, ചന്ദ്രഗിരിപ്പുഴ, മൊഗ്രീന്‍പുഴ, ഷിറിയപ്പുഴ, ഉപ്പളപ്പുഴ, മഞ്ചേശ്വരംപുഴ, കബനിപ്പുഴ, ഭവാനിപ്പുഴ, പാമ്പാര്‍.
കബനിപ്പുഴ, ഭവാനിപ്പുഴ, പാമ്പാര്‍ തുടങ്ങിയ നദികള്‍ പല സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നദികളാണ്. വയനാട്ടില്‍ നിന്ന് ഉത്ഭവിച്ച് കര്‍ണാടകയിലേക്ക് ഒഴുകുന്ന നദിയാണ് കബനി.
ദേവികുളത്ത് നിന്ന് ഉത്ഭവിച്ച് തമിഴ്‌നാട്ടിലേക്ക് ഒഴുകന്ന നദിയാണ് പാമ്പാര്‍. തലയാര്‍ എന്നും ഈ നദിക്ക് പേരുണ്ട്. തമിഴ്‌നാട്ടിലെ നീലഗിരിയില്‍ നിന്നും ഉത്ഭവിച്ച് കേരളത്തിലെത്തി കല്‍ക്കണ്ടിയൂരില്‍ വച്ച് തമിഴ്‌നാട്ടിലേക്ക് തന്നെ മടങ്ങിപ്പോകുന്ന നദിയാണ് ഭവാനിപ്പുഴ.
കേരളത്തിലെ നീളംകൂടിയ നദി പെരിയാര്‍. (വളം 224 കി.മീ) നീളം കുറഞ്ഞ നദി മഞ്ചേശ്വരംപുഴ (നീള- 16 കിലോമീറ്റര്‍).

Related News