Loading ...

Home National

ദുരിതം വിതച്ച്‌ പെരുമഴ; തമിഴ്നാട്ടില്‍ അഞ്ച് മരണം, മുന്നൂറോളം വീടുകള്‍ തകര്‍ന്നു

തമിഴ്‌നാട്ടിലെ ചെന്നൈയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ അഞ്ചു പേര്‍ മരിക്കുകയും മുന്നൂറിലധികം വീടുകള്‍ തകരുകയും ചെയ്തു.
തുടര്‍ച്ചയായ മൂന്നാം ദിവസവും മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യത ഉള്ളതിനാല്‍ പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. 48 ദുരിതാശ്വാസ ക്യാമ്ബുകളിലായി 1,107 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.


കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാടിന്‍റെ വടക്കന്‍ ജില്ലകളില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലുമെല്ലാം വെള്ളം കയറിയിരിക്കുകയാണ്. ഈ പ്രദേശങ്ങളിലെ വൈദ്യുതി ബന്ധം തടസപ്പെട്ടു. എന്‍ഡിആര്‍എഫിന്റെ രണ്ട് സേനകളെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. മധുരൈ, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍ എന്നിവിടങ്ങളിലാണ് എന്‍ഡിആര്‍എഎഫ് സംഘമെത്തിയിട്ടുള്ളത്. തഞ്ചാവൂര്‍, കൂഡല്ലൂര്‍ ജില്ലകളില്‍ സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാദൗത്യം തുടരുകയാണ്.

Related News