Loading ...

Home Kerala

മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ബേബി ഡാം ബലപ്പെടുത്തണമെന്ന് കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍

മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ബേബി ഡാം ബലപ്പെടുത്തണമെന്ന് കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍. ബേബി ഡാമിന്റെ അപ്രോച്ച്‌ റോഡ് ബലപ്പെടുത്തണമെന്നും കേന്ദ്ര ജല ജോയിന്റ് സെക്രട്ടറി കേരളത്തിനയച്ച കത്തില്‍ നിര്‍ദേശിച്ചു.

തമിഴ്‌നാടിന്റെ നിര്‍ദേശപ്രകാരമാണ് കേന്ദ്രം കത്തയച്ചത്. വണ്ടിപ്പെരിയാറില്‍ നിന്ന് ഡാം സൈറ്റിലേക്കുള്ള റോഡ് അറ്റകുറ്റപ്പണി നടത്തണമെന്ന് തമിഴ്‌നാട് നേരത്തെ തന്നെ കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് കേരളം പരിഗണിച്ചില്ലെന്നും തമിഴ്‌നാട് കേന്ദ്ര ജല കമ്മീഷനെ അറിയിച്ചിരുന്നു.

കത്ത് മന്ത്രിക്ക് കൈമാറിയിട്ടുണ്ടെങ്കിലും മറുപടി നല്‍കുന്ന കാര്യത്തില്‍ സംസ്ഥാനം തീരുമാനമെടുത്തിട്ടില്ല. മന്ത്രി റോഷി അഗസ്റ്റിന്‍ തിരുവനന്തപുരത്ത് തിരിച്ചെത്തിയതിന് ശേഷമായിരിക്കും കത്തിന് മറുപടി നല്‍കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ നിര്‍ദേശത്തെ കേരള സര്‍ക്കാര്‍ എതിര്‍ക്കാനാണ് സാധ്യത. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന നിലപാടിലുറച്ച്‌ നില്‍ക്കാനാണ് സംസ്ഥാനത്തിന്റെ തീരുമാനം.



Related News