Loading ...

Home National

യുനെസ്കോയുടെ സര്‍​ഗാത്മക ന​ഗര പട്ടികയില്‍ ശ്രീന​ഗറും

ശ്രീന​ഗര്‍: യുനെസ്കോയുടെ സര്‍​ഗാത്മക ന​ഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച്‌ ശ്രീന​ഗര്‍.കരകൗശലം, നാടോടി കലകള്‍ എന്നിവയ്ക്കുള്ള പ്രത്യേക പരാമര്‍ശത്തോടെയാണ് ശ്രീന​ഗര്‍ ഈ നേട്ടം സ്വന്തമാക്കിയത്. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം യുനെസ്കോയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. 246 ന​ഗരങ്ങളുടെ പട്ടികയിലേക്ക് പുതുതായി 49 എണ്ണമാണ് കൂട്ടിച്ചേര്‍ത്തത്.

നേട്ടത്തില്‍ ശ്രീന​ഗറിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ജമ്മു കാശ്മീര്‍ ജനതയെ അഭിനന്ദിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഇങ്ങനെയൊരു നേട്ടം കൈവരിക്കുന്നതിനായി കഴിഞ്ഞ നാല് വര്‍ഷമായി തയ്യാറെടുത്ത് വരികയായിരുന്നെന്ന് ഇന്‍ടാക് (ഐഎന്‍ടിഎസിഎച്ച്‌) ജമ്മു കശ്മീര്‍ ചാപ്റ്റര്‍ കണ്‍വീനര്‍ സലിം ബൈ​ഗ് പറഞ്ഞു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ കരകൗശല വിദ്യ നിലനിര്‍ത്തിയ കലാകാരന്മാര്‍ക്കുള്ള അം​ഗീകാരമാണിതെന്നും അദ്ദേഹം പറഞ്ഞു. ശ്രീന​ഗറിന് പുറമേ ​ഗ്വാളിയോറും ഇതേ നേട്ടത്തിനുള്ള പട്ടികയിലുണ്ടായിരുന്നു. അവസാന നിമിഷമാണ് ശ്രീന​ഗറിന് നറുക്കു വീണതെന്നും ബൈ​ഗ് വ്യക്തമാക്കി.



Related News