Loading ...

Home National

പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം നവംബര്‍ 29 മുതല്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 29 മുതല്‍ ആരംഭിക്കും. നവംബര്‍ 29 മുതല്‍ ഡിസംബര്‍ 23 വരെയാണ് സമ്മേളനം.
തിങ്കളാഴ്ച യോഗം ചേര്‍ന്ന പാര്‍ലമെന്ററികാര്യ കമ്മിറ്റി തിയതികള്‍ അംഗീകരിച്ച്‌ രാഷ്ട്രപതിയുടെ ശുപാര്‍ശയ്ക്കായി അയച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സമ്മേളനം. 25 ദിവസം നീണ്ടുനില്‍ക്കുന്നതാണ് ശൈത്യകാല സമ്മേളനം. 19 സിറ്റിങുകളാണ് സമ്മേളനത്തില്‍ ഉണ്ടാകുക. കര്‍ഷക സമരം, ലംഖിപുര്‍ ഖേരിയില്‍ കര്‍ഷകരെ വണ്ടിയിടിച്ച്‌ കൊന്നത്, പണപ്പെരുപ്പം, ഇന്ധന വില വര്‍ധന, കശ്മീരില്‍ തീവ്രവാദ ആക്രമണത്തില്‍ സാധരണക്കാര്‍ തുടര്‍ച്ചയായി മരിക്കുന്നത്, പെഗാസസിലെ സുപ്രീം കോടതിയുടെ പുതിയ നിരീക്ഷണങ്ങള്‍ തുടങ്ങി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിരവധി വിഷയങ്ങള്‍ ചര്‍ച്ചയാകും. പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് ഈ വര്‍ഷത്തെ മണ്‍സൂണ്‍ സെക്ഷന്‍ പ്രതിപക്ഷ പ്രതിഷേധത്താല്‍ കലുഷിതമായിരുന്നു. സമാനമായ രീതിയില്‍ തന്നെയാകും ശൈത്യകാല സമ്മേളനത്തിലും പ്രതിപക്ഷം നിലപാട് സ്വീകരിക്കുക.

Related News