Loading ...

Home International

കോവാക്​സിന്​ അംഗീകാരം നൽകി ബ്രിട്ടൺ; നവംബര്‍ 22 മുതല്‍ ക്വാറന്‍റീനില്ലാതെ രാജ്യത്ത്​ പ്രവേശിക്കാം

ലണ്ടന്‍: ഇന്ത്യയുടെ തദ്ദേശ നിര്‍മിത കോവിഡ്​ പ്രതിരോധ വാക്​സിനായ കോവാക്​സിന്‍ സ്വീകരിച്ചവര്‍ക്കും യു.കെയില്‍ പ്രവേശനാനുമതി.

നവംബര്‍ 22 മുതലാണ്​ കോവാക്​സിന്‍ സ്വീകരിച്ചവര്‍ക്ക്​ പ്രവേശനാനുമതി നല്‍കുക. ക്വാറന്‍റീനില്ലാതെ അന്നുമുതല്‍ യു.കെയില്‍ പ്രവേശിക്കാം.

ലോകാരോഗ്യ സംഘടന കോവാക്​സിന്​ അടിയന്തര ഉപയോഗത്തിന്​ അനുമതി നല്‍കിയതിന്​ പിന്നാലെയാണ്​ തീരുമാനം. ഭാരത്​ ബയോടെക്​ വികസിപ്പിച്ചെടുത്ത വാക്​സിനെ അടിയന്തര ഉപയോഗത്തിനുള്ള വാക്​സിനുകളുടെ പട്ടികയിലാണ്​ ഉള്‍പ്പെടുത്തിയിരിക്കുന്നത്​.

കോവാക്​സിന്‍ സ്വീകരിച്ചവര്‍ക്ക്​ യു.കെയില്‍ പ്രവേശനാനുമതി നല്‍കാനുള്ള തീരുമാനം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക്​ ഗുണകരമാകും.

പൂര്‍ണമായും വാക്​സിന്‍ സ്വീകരിച്ച 18 വയസിന്​ മുകളിലുള്ളവര്‍ക്ക്​ യു​.കെയില്‍ പ്രവേശിക്കുന്നതിനുള്ള അനുമതി ലഭിക്കുന്ന നടപടി ക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കുമെന്ന്​ ട്രാന്‍സ്​പോര്‍ട്ട്​ ഡിപ്പാര്‍ട്ട്​മെന്‍റും അറിയിച്ചു.

Related News