Loading ...

Home Kerala

സം​സ്ഥാ​ന​ത്ത്​ ഒ​രാ​ഴ്​​ച​ക്കി​ടെ എ​ലി​പ്പ​നി ബാ​ധി​ച്ച്‌​ മ​രി​ച്ച​ത്​ എ​ട്ടു​പേ​ര്‍

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത്​ ഒ​രാ​ഴ്​​ച​ക്കി​ടെ എ​ലി​പ്പ​നി (ലെ​പ്​​ടോ​സ്​​പൈ​റോ​സി​സ്) ബാ​ധി​ച്ച്‌​ മ​രി​ച്ച​ത്​ എ​ട്ടു​പേ​ര്‍.

പാ​ല​ക്കാ​ട്​ മ​രു​ത റോ​ഡ്​ സ്വ​ദേ​ശി, കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി, ക​ണ്ണൂ​ര്‍ അ​ഞ്ച​ര​ക്ക​ണ്ടി സ്വ​ദേ​ശി​നി, കോ​ഴി​ക്കോ​ട്​ ത​ല​ക്കു​ള​ത്തൂ​ര്‍ സ്വ​ദേ​ശി, ഇ​ടു​ക്കി വാ​ഴ​​ത്തോ​പ്പ്​ സ്വ​ദേ​ശി, കോ​ഴി​ക്കോ​ട്​ കൊ​ള​ത്ത​റ സ്വ​ദേ​ശി, കോ​ഴി​ക്കോ​ട്​ ഫ​റോ​ക്ക്​ സ്വ​ദേ​ശി​നി, തി​രു​വ​ല്ല തി​രു​മൂ​ല​പു​രം സ്വ​ദേ​ശി​നി എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്. 83 പേ​ര്‍​ക്കാ​ണ്​ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

191 പേ​രാ​ണ്​ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി​യ​ത്. കൂ​ടു​ത​ല്‍ പേ​ര്‍​ക്ക്​ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്​ എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ്- 14 പേ​ര്‍​ക്ക്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍​ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ തേ​ടി​യ​ത്​- 40 പേ​ര്‍. ഒ​ക്​​ടോ​ബ​ര്‍ 30 മു​ത​ല്‍ ന​വം​ബ​ര്‍ ആ​റ്​ വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന​ത്തി​ലെ പോ​രാ​യ്​​മ​യാ​ണ്​ രോ​ഗ​വ്യാ​പ​നം വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണം.

ഈ ​വ​ര്‍​ഷം ജ​നു​വ​രി ഒ​ന്നു​ മു​ത​ല്‍ ന​വം​ബ​ര്‍ നാ​ലു വ​രെ 1195 പേ​ര്‍​ക്കാ​ണ്​ എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. 45 പേ​ര്‍ മ​രി​ച്ചു. 1795 പേ​രാ​ണ്​ ല​ക്ഷ​ണ​ങ്ങ​േ​ളാ​ടെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി​യ​ത്. എ​ലി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ചി​കി​ത്സ തേ​ടു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ക​യാ​ണ്​.

എ​ലി, ക​ന്നു​കാ​ലി​ക​ള്‍, പൂ​ച്ച, പ​ട്ടി എ​ന്നി​വ​യു​ടെ മ​ല​മൂ​ത്ര വി​സ​ര്‍​ജ്യം ക​ല​ര്‍​ന്ന ജ​ല​വു​മാ​യി സ​മ്ബ​ര്‍​ക്ക​മു​​ണ്ടാ​കുമ്പോ​ഴാ​ണ്​ രോ​ഗാ​ണു മ​നു​ഷ്യ​ശ​രീ​ര​ത്തിലെത്തു​ന്ന​ത്. മ​നു​ഷ്യ​രു​ടെ തൊ​ലി, ക​ണ്ണ്, വാ​യ്, മൂ​ക്ക് എ​ന്നി​വ​യി​ലു​ള്ള മു​റി​വു​ക​ളി​ലൂ​ടെ രോ​ഗാ​ണു​ക്ക​ള്‍ പ്ര​വേ​ശി​ക്കു​ന്നു. ശ​ക്ത​മാ​യ വി​റ​യ​ലോ​ടെ​യു​ള്ള പ​നി, കു​ളി​ര്, ത​ള​ര്‍​ച്ച, ശ​രീ​ര​വേ​ദ​ന, ത​ല​വേ​ദ​ന, ഛര്‍​ദി എ​ന്നി​വ​യാ​ണ്‌ പ്രാ​രം​ഭ ല​ക്ഷ​ണ​ങ്ങ​ള്‍.

Related News