Loading ...

Home International

അബുദാബി ഗ്രീന്‍പട്ടിക പരിഷ്കരിച്ചു ; 95 രാജ്യങ്ങളില്‍ ഇന്ത്യയില്ല

അബുദാബി : കോവിഡ് ഭയമില്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ പട്ടിക (ഗ്രീന്‍ ലിസ്റ്റ്) പരിഷ്കരിച്ച്‌ അബുദാബി .
95 രാജ്യങ്ങള്‍ ഇടംപിടിച്ച പട്ടികയില്‍ ഇത്തവണയും ഇന്ത്യയില്ല. ഗ്രീന്‍ രാജ്യങ്ങളില്‍ നിന്ന് അബുദാബിയിലേക്ക് വരുന്നവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല. അതെ സമയം കോവിഡ് പ്രതിരോധ വാക്സീന്‍ എടുത്തവരാണെങ്കില്‍ അബുദാബി വിമാനത്താവളത്തില്‍ എത്തിയാലും ആറാം ദിവസവും പിസിആര്‍ ടെസ്റ്റ് നടത്തണം . ഓരോ രാജ്യത്തെയും കോവിഡ് വ്യാപന തോത് കണക്കിലെടുത്ത് രണ്ടാഴ്ചയില്‍ ഒരിക്കലാണ് അബുദാബി ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പരിഷ്കരിക്കുന്നത്.

Related News