Loading ...

Home National

മൂ​ല്യ​വ​ര്‍​ധി​ത നി​കു​തി; കേ​ന്ദ്ര​ത്തി​നെ​തി​രെ തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി

ഹൈ​ദ​രാ​ബാ​ദ്: പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും മൂ​ല്യ​വ​ര്‍​ധി​ത നി​കു​തി (വാറ്റ് ) കു​റ​യ്ക്കാ​ന്‍ വേണ്ടി സം​സ്ഥാ​ന​ങ്ങ​ളോ​ട് ആ​ഹ്വാ​നം ചെ​യ്യാ​ന്‍ ബി​ജെ​പി​ക്ക് ധാ​ര്‍​മി​ക അ​വ​കാ​ശ​മി​ല്ലെ​ന്ന് തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു.

പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ മേ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ‘സെ​സ് ‘ ഒഴിവാക്കാന്‍ കേ​ന്ദ്രസര്‍ക്കാര്‍ ത​യാ​റാ​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

“പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ത്തി​ന്മേ​ലു​ള്ള വാ​റ്റ് ടി​ആ​ര്‍​എ​സ് സ​ര്‍​ക്കാ​ര്‍ ഉ​യ​ര്‍​ത്തി​യി​ട്ടി​ല്ല. അ​തി​നാ​ല്‍ ത​ന്നെ കു​റ​യ്ക്കു​മോ​യെ​ന്ന ചോ​ദ്യം ഉ​യ​രു​ന്നി​ല്ല. പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും സെ​സ് പി​ന്‍​വ​ലി​ക്ക​ണം. കേ​ന്ദ്രം സെ​സ് പി​ന്‍​വ​ലി​ക്കു​ന്ന​തു​വ​രെ സ്വ​സ്ഥ​മാ​യി ഭ​രി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. “തെ​ലു​ങ്കാ​ന​യി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മു​ഴു​വ​ന്‍ നെ​ല്ലും കേ​ന്ദ്രം സം​ഭ​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ടി​ആ​ര്‍​എ​സ് സ​ര്‍​ക്കാ​ര്‍ വ​ന്ന​തി​നു ശേ​ഷം വാ​റ്റ് വ​ര്‍​ധി​പ്പി​ച്ചി​ട്ടി​ല്ല. അ​തു​കൊ​ണ്ട് കു​റ​യ്ക്കു​മോ എ​ന്ന ചോ​ദ്യം ഉ​യ​രു​ന്നി​ല്ല. ഏ​ത് മ​ണ്ട​നാ​ണ് വാ​റ്റ് കു​റ​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക? അ​ത് വ​ര്‍​ധി​പ്പി​ച്ച മ​ണ്ട​ന്‍ ത​ന്നെ കു​റ​യ്ക്കേ​ണ്ടി വ​രും- ശേ​ഖ​ര്‍ റാ​വു പ​റ​ഞ്ഞു.

Related News