Loading ...

Home National

അനീതിക്കെതിരെ ശബ്ദമുയര്‍ത്തി ; ത്രിപുരയില്‍ മാധ്യമ പ്രവര്‍ത്തകരടക്കം 102 പേര്‍ക്കെതിരെ യു.എ.പി.എ

അക്രമത്തെയും അനീതിയെയും എതിര്‍ത്ത് സംസാരിച്ചതിന്‍റെ പേരില്‍ 102 പേ​ര്‍ക്കെതിരെയാണ്​ ത്രിപുരയിലെ ബിപ്ലബ്​ ​ദേബിന്‍റെ സര്‍ക്കാര്‍ യു.എ.പി.എ ചുമത്തി കേസ്​ എടുത്തിരിക്കുന്നത്​.

സമൂഹ മാധ്യമങ്ങള്‍ വഴി മനഃപൂര്‍വം വിദ്വേഷം പരത്താന്‍ ശ്രമിച്ചു എന്നാണ്​ യു.എ.പി.എ ചുമത്താന്‍ കാരണമായി ബി.ജെ.പി ഭരണകൂടം ആരോപിക്കുന്നത് .സംസ്​ഥാനത്തിന്‍റെ വടക്കന്‍ ജില്ലകളില്‍ അടുത്തിടെ ശക്​തമായ ന്യൂനപക്ഷങ്ങള്‍ക്കെതിരായ വംശീയ സംഘര്‍ഷങ്ങളെ എതിര്‍ത്തതിനാണ്​ നടപടി.

ജനാധിപത്യപരമായ പ്രതിഷേധ സമരങ്ങളെ ​കുറ്റകൃത്യമായി ചൂണ്ടിക്കാട്ടി നടപടിയെടുക്കുന്ന ബി.ജെ.പിയുടെ നയങ്ങളുടെ ഭാഗം തന്നെയാണിത്​. 68 ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കും 32 ഫേ​സ്​ബുക്ക്​​ ഉപയോക്​താക്കള്‍ക്കും രണ്ട്​ യു ട്യൂബ്​ അക്കൗണ്ടുകള്‍ക്കും എതിരെയാണ്​ നിലവില്‍ യു.എ.പി.എ ചുമത്തിയിരിക്കുന്നത്​. വെസ്റ്റ്​ അഗര്‍ത്തല പൊലീസ്​ സ്​റ്റേഷനില്‍ റിപ്പോര്‍ട്ട്​ ചെയ്​ത ആദ്യ കേസുകള്‍ ഇപ്പോള്‍ സംസ്​ഥാന ക്രൈം ബ്രാഞ്ചിന്​ കൈമാറിയിട്ടുണ്ട്​​.

ഡല്‍ഹി ആസ്​ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അഭിഭാഷകരായ അന്‍സാര്‍ ഇന്ദോരി, മുകേഷ്​ എന്നിവര്‍ക്കെതിരെ പൊലീസ്​ സമാന വിഷയത്തില്‍ യു.എ.പി.എ ചുമത്തി കേസ്​ എടുത്തിരുന്നു. തീവ്ര ഹിന്ദുത്വ സംഘടനകള്‍ മുസ്​ലിംകള്‍ക്കെതിരെ നടത്തിയ അതിക്രമങ്ങളുടെ വസ്​തുതാന്വേഷണ റിപ്പോര്‍ട്ട്​ പുറത്തുവിട്ടതിനെ തുടര്‍ന്നാണ്​ അഭിഭാഷകര്‍ക്കെതിരെ കേസെടുത്തത്​. ഇതിനെതിരെയും പ്രതിഷേധം ശക്​തമായിട്ടുണ്ട്​.

‘ത്രിപുര കത്തി എരിയുന്നു എന്ന മൂന്ന്​ വാക്കുകള്‍ എഴുതിയതിന്‍റെ പേരില്‍ ത്രിപുരയിലെ ബി.ജെ.പി സര്‍ക്കാര്‍ എന്‍റെ മേല്‍ യു.എ.പി.എ ചുമത്തിയിരിക്കുന്നു. ഒരു കാര്യം ആവര്‍ത്തിച്ചു പറയ​ട്ടെ, നീതിക്കു വേണ്ടി നിലയുറപ്പിക്കാന്‍ എനിക്ക്​ ഒരു മടിയുമില്ല. എന്‍റെ നാട്ടിലെ പ്രധാനമന്ത്രി ഒരുപക്ഷേ ഭയപ്പെടുന്നുണ്ടാകും. പക്ഷേ, ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക്​ ഭയമില്ല. നിങ്ങളുടെ ജയിലറയെയും ഞാന്‍ ഭയക്കുന്നില്ല’. ത്രിപുരയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍ ശ്യാം മീര സിങ്​ ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചിരുന്നു .

നവംബര്‍ മൂന്നിനാണ്​ സംഘര്‍ഷത്തിനെതിരെ പ്രതികരിച്ച 68 ട്വിറ്റര്‍ അക്കൗണ്ടുകളുടെ വിവരങ്ങള്‍ കൈമാറണമെന്നും പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട്​ വെസ്റ്റ്​ അഗര്‍ത്തല പൊലീസ്​ ട്വിറ്ററിനെ സമീപിക്കുന്നത്​. സംഭവത്തെ സംബന്ധിച്ച യഥാര്‍ഥ വിവരങ്ങളല്ല സമൂഹ മാധ്യമങ്ങളില്‍ ഇവര്‍ പങ്കുവെച്ചതെന്നും വ്യാജ ചിത്രങ്ങളാണ്​ അക്രമങ്ങളുടേതെന്ന പേരില്‍ ഉപയോഗിച്ചതെന്നുമാണ്​ പൊലീസ്
വാദിക്കുന്നത് .

കേസെടുക്കപ്പെട്ട ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ഭൂരിഭാഗവും മാധ്യമ പ്രവര്‍ത്തകരുടേതാണ്​. യഥാര്‍ഥ വാര്‍ത്തകള്‍ പുറംലോകത്തെ അറിയിക്കാന്‍ സമൂഹമാധ്യമം ഉപയോഗിച്ചതിനാണ്​ തങ്ങള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിരിക്കുന്നതെന്ന്​ മാധ്യപ്രവര്‍ത്തകര്‍ ആരോപിക്കുന്നു

Related News