Loading ...

Home International

അപകടകാരികളായ 151 ആപ്പുകള്‍ ഫോണില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ഗൂഗിള്‍

വാഷിംഗ്ടണ്‍ : അപകടകാരികളായ ആപ്പുകള്‍ ഉപയോക്താക്കളുടെ ഫോണുകളില്‍ ഉണ്ടെങ്കില്‍ നീക്കം ചെയ്യണമെന്ന് ഗൂഗിള്‍ നിര്‍ദ്ദേശിച്ചു.

151 ആപ്പുകളാണ് ഫോണുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ ഗൂഗിള്‍ നിര്‍ദ്ദേശിച്ചത്. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ എസ്‌എംഎസ് തട്ടിപ്പ് നടത്താന്‍ സാധ്യതയുള്ള ആപ്പുകളാണ് ഗൂഗിള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്. 1.05 കോടിയിലേറെ പേരാണ് ഇത്തരം ആപ്പുകള്‍ നിലവില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്.

കഴിഞ്ഞമാസം ആദ്യം സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ അവസ്റ്റ് ഈ ആപ്പുകളെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ ആപ്പുകള്‍ ഉപയോഗിച്ച്‌ വ്യാപകമായി പ്രിമീയം എസ്‌എംഎസ് ക്യാംപെയിന്‍ നടക്കുന്നു എന്നാണ് കണ്ടെത്തിയത്.151 ആപ്പുകളില്‍ ഏതെങ്കിലും ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍. ഉപയോക്താക്കളുടെ ലോക്കേഷന്‍ വിവരങ്ങള്‍, ഐഎംഇഐ നമ്ബര്‍, ഫോണ്‍ നമ്ബര്‍ ഇങ്ങനെ പല വിവരങ്ങളും ഈ ആപ്പുകള്‍ ശേഖരിച്ച്‌ കൈമാറും.

ഫോട്ടോ എഡിറ്ററുകള്‍, വീഡിയോ എഡിറ്ററുകള്‍, സ്പാംകോള്‍ ബ്ലോക്കര്‍, ക്യാമറ ഫില്‍ട്ടേര്‍സ്, ക്യൂആര്‍ കോഡ് സ്‌കാനര്‍, വിവിധ ഗെയിം ആപ്പുകള്‍ എന്നിങ്ങനെ വിവിധ വിഭാഗത്തില്‍പ്പെടുന്ന ആപ്പുകളാണ് എസ്‌എംഎസ് ക്യാംപെയിന് ആവശ്യമായ വിവരങ്ങള്‍ ചോര്‍ത്തുന്നത്.

Related News