Loading ...

Home Kerala

റാന്നിയിലെ ജാതി വിവേചന പരാതി എസ് എസി കമ്മീഷന്‍ നേരിട്ട് അന്വേഷിക്കും

റാന്നിയിലെ ജാതി വിവേചന പരാതിയില്‍ എസ് എസി കമ്മീഷന്‍ നേരിട്ടെത്തി അന്വേഷിക്കും. കമ്മീഷന്‍ അംഗങ്ങള്‍ തിങ്കളാഴ്ച റാന്നിയിലെത്തി പരാതിക്കാരെ കാണും.

ജാതി വിവേചനം സംബന്ധിച്ച മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്നാണ് സ്ഥലം സന്ദര്‍ശിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്.പരാതിക്കാരുടെയും പ്രദേശവാസികളുടെയും ഭാഗം കേള്‍ക്കും. എട്ട് ദളിത് കുടുംബങ്ങള്‍ക്ക് മൂന്ന് സെന്റ് ഭൂമി വിട്ടു നല്‍കി മാതൃകാപരമായ സമീപനം സ്വീകരിച്ച വിടി വര്‍ഗീസിനെയും കമ്മീഷന്‍ കണ്ടേക്കും.

റാന്നി പഴവങ്ങാടി പഞ്ചായത്തിലെ വലിയകാവില്‍ എട്ട് ദലിത് കുടുംബങ്ങള്‍ക്കാണ് മൂന്ന് സെന്‍റ് ഭൂമി വീതം ഇഷ്ടദാനമായി ലഭിക്കുന്നത്. വീട് വെക്കാന്‍ ഭൂമി നല്‍കിയത് മന്ദമാരുതി സ്വദേശിയായ വി.ടി വര്‍ഗീസാണ്. എന്നാല്‍ വീടുപണി തുടങ്ങാനിരിക്കെ പ്രശ്‌നങ്ങള്‍ തുടങ്ങി. പഞ്ചായത്ത് മെമ്ബര്‍ ഷേര്‍ളി ജോര്‍ജ് അടക്കമുള്ള പരിസരവാസികള്‍ ജാതിയുടെ പേരില്‍ ഇടഞ്ഞു. പരിസരവാസികള്‍ വഴിയടച്ചു. വെള്ളമെടുക്കാന്‍ പഞ്ചായത്ത് കിണറിന് അരികിലേക്ക് പോലും പോകാന്‍ കഴിയാതെയായി ഭൂമി കൈമാറിയതിന് വി.ടി വര്‍ഗീസിനെയും ഭീഷണിപ്പെടുത്തി. റാന്നി പൊലീസിലും പത്തനംതിട്ട എസ്.പിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പിന്നാലെ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി.

Related News