Loading ...

Home International

അഫ്‍ഗാന്‍ വിഷയം; ഇന്ത്യ വിളിച്ച യോഗത്തില്‍ റഷ്യ പങ്കെടുക്കും, മുഖം തിരിച്ച്‌ പാക്കിസ്ഥാൻ

ഡല്‍ഹി : അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ നവംബര്‍ 10 ന് ഇന്ത്യ വിളിച്ചുചേര്‍ക്കുന്ന വിവിധ രാജ്യങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ച്‌ റഷ്യ .

കൂടാതെ ഇറാനും യോഗത്തിന് എത്തുമെന്ന് അറിയിച്ചു.അതെ സമയം യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ചൈന നിലപാട് വ്യക്തമാക്കിയിട്ടില്ല .ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിന്‍റെ അദ്ധ്യക്ഷതയിലാണ് യോഗം. പാകിസ്ഥാനൊപ്പം തജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കും അജിത് ഡോവല്‍ ക്ഷണക്കത്ത് നല്‍കിയിരുന്നു. താലിബാന്‍ കാബൂള്‍ കയ്യടക്കിയ ശേഷം അഫ്ഗാനുമായുള്ള നിലപാടില്‍ പല രാജ്യങ്ങള്‍ക്കുമിടയില്‍ നിലപാട് വ്യക്തമല്ല .

അഫ്ഗാനിലെ താല്‍ക്കാലിക സര്‍ക്കാരിനെ പല രാജ്യങ്ങളും അംഗീകരിച്ചിട്ടില്ല. ഇന്ത്യയും താലിബാനോടുള്ള നിലപാട് വ്യക്തമാക്കിയിട്ടില്ല. ഭീകരസംഘടനകളെ നിയന്ത്രിക്കാന്‍ അഫ്ഗാനിലെ സംവിധാനത്തിന് കഴിയുന്നില്ലെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കൂടിയാണ് സുരക്ഷ വിലയിരുത്താനുള്ള യോഗം.

അതെ സമയം യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പാകിസ്ഥാന്‍ നേരത്തെ തന്നെ നിലപാടെടുത്തിരുന്നു. മേഖലയിലെ സമാധാന നീക്കങ്ങള്‍ക്ക് തടസം നിന്നത് ഇന്ത്യയാണെന്നും അതിനാല്‍ സഹകരിക്കില്ലെന്നുമാണ് പാക് ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൊയിദ് യൂസഫ് അറിയിച്ചത്. അതെ സമയം പാകിസ്ഥാന്‍റെ തീരുമാനത്തെക്കുറിച്ച്‌ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.


Related News