Loading ...

Home International

ജീവന്‍രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സ്ത്രീകള്‍ പങ്കെടുക്കരുത്: അന്ത്യശാസനവുമായി താലിബാന്‍

കാബൂള്‍: അഫ്ഗാനില്‍ പ്രാകൃത ഇസ്ലാമിക നിയമങ്ങള്‍ കടുപ്പിക്കുന്നു. മാനുഷിക ദുരിതാശ്വാസമേഖലയിലും സ്ത്രീകള്‍ക്ക് വിലക്ക് വീണിരിക്കുകയാണ്.

നിലിവില്‍ വിവിധ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളാണ് കാര്യക്ഷമമായി വിദേശ ഏജന്‍സി കള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത്. സ്ത്രീകളും കുട്ടികളുമടക്കം കൊടിയ ദുരിതമനു ഭവിക്കുമ്ബോഴാണ് താലിബാന്‍ ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്. അന്താരാഷ്‌ട്ര തലത്തിലെ മനുഷ്യാവകാശ സംഘടനകളാണ് വിവരം പുറത്തുവിട്ടത്.

താലിബാന്‍ നടപടികള്‍ കടുപ്പിക്കുകയാണ്. സ്ത്രീ സ്വാതന്ത്ര്യം പൂര്‍ണ്ണമായും ഹനിച്ചിരിക്കുന്നു. ഇപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തന രംഗത്തുനിന്നും സ്ത്രീകളെ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്. സാധാരണക്കാരായ അഫ്ഗാനികള്‍ക്കായുളള സേവനമാണ് തടസ്സപ്പെടുന്നത്. മാനുഷിക ദുരിതാശ്വാസ സഹായം എത്തിച്ചു കൊണ്ടിരിക്കുന്ന വനിതകളെ വിലക്കുന്നത് വലിയ പ്രത്യാഘാതമാണുണ്ടാക്കുക. സ്ത്രീകളുടേയും കുട്ടികളുടേയും പ്രശ്‌നങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്നതും സ്ത്രീകള്‍ക്കാണെന്ന സാമാന്യബോധവും ഇല്ലാതെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിലവിലെ നടപടികള്‍ ജീവന്‍രക്ഷാ രംഗത്ത് വലിയ ദുരിതമാണുണ്ടാവുകയെന്നും മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടി.

നിലവില്‍ 34 പ്രവിശ്യകളില്‍ മൂന്നിടത്തുമാത്രമാണ് സ്ത്രീകള്‍ക്ക് സേവനം ചെയ്യാന്‍ അനുമതിയുള്ളത്. അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സ്ത്രീകളെ എല്ലാ രംഗത്തുനിന്നും അകറ്റുന്ന നടപടി കടുപ്പിക്കുകയാണ് താലിബാനെന്നും മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തി. ഐക്യാരാഷ്‌ട്ര സഭയുടെ നിര്‍ദ്ദേശങ്ങളുടെ നഗ്നമായ ലംഘനമാണ് താലിബാന്‍ നടത്തുന്നതെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടി.


Related News