Loading ...

Home National

മുല്ലപ്പെരിയാര്‍ തുറന്നുവിട്ടതിന് എതിരെ തമിഴ്‌നാട് ബിജെപി പ്രക്ഷോഭത്തിന്

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പു സംബന്ധിച്ച്‌ തമിഴ്‌നാടും കേരളവും തമ്മില്‍ രഹസ്യ കരാര്‍ ഉണ്ടാക്കിയിരിക്കുകയാണെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ.
ജലനിരപ്പ് 136 അടി എത്തിയപ്പോഴേക്കും സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തിയത് ഈ കരാറിന്റെ ഭാഗമാണെന്ന് അണ്ണാമലൈ ആരോപിച്ചു. വെള്ളം തുറന്നുവിട്ടതിന് എതിരെ ബിജെപി പ്രക്ഷോഭം നടത്തുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. സ്പില്‍വേ ഷട്ടറുകള്‍ തുറക്കാന്‍ അവകാശം തമിഴ്‌നാടിനാണ്. മുമ്ബ് തമിഴ്‌നാട് ജലവിഭവ മന്ത്രിയുടെയും തേനി കലക്ടറുടെയും സാന്നിധ്യത്തിലാണ് ഷട്ടറുകള്‍ തുറന്നിട്ടുള്ളത്. ഇത്തവണ കേരള ജലവിഭവ മന്ത്രി ഷട്ടറുകള്‍ തുറക്കുകയായിരുന്നു. ഇത് രഹസ്യ ഉടമ്ബടിയുടെ ഭാഗമാണ്. തമിഴ്‌നാട്ടിലെ കര്‍ഷകരെ ചതിച്ചുകൊണ്ട് ഡിഎംകെ സര്‍ക്കാരും കമ്യൂണിസ്റ്റ് സഖ്യകക്ഷികളും ചെര്‍ന്ന് കേരളവുമായി ഒത്തുകളിക്കുകയാണ്. 136 അടി എത്തിയപ്പോഴേക്കും സ്പില്‍വേ ഷട്ടറുകള്‍ തുറക്കുകയായിരുന്നു. 142 അടി വരെ വെള്ളം സംഭരിക്കാമെന്ന് സുപ്രിം കോടതി വിധി നിലനില്‍ക്കുമ്ബോഴാണ് ഇത്- അണ്ണാമലൈ പറഞ്ഞു. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്‌ ബിജെപി തേനി കല്കടറുടെ ഓഫിസിലേക്കു മാര്‍ച്ച നടത്തുമെന്ന് അണ്ണാമലൈ പ്രഖ്യാപിച്ചു.

Related News