Loading ...

Home International

കോ​വി​ഡ്​ ഗു​ളി​ക 90 ശ​ത​മാ​നം ഫ​ല​പ്ര​ദ​മെ​ന്ന്​ ഫൈ​സ​ര്‍ കമ്പ​നി


വാ​ഷി​ങ്​​ട​ണ്‍: കോ​വി​ഡ്​-19​നെ​തി​രെ വി​ക​സി​പ്പി​ച്ച, വാ​യി​ലൂ​ടെ ക​ഴി​ക്കാ​വു​ന്ന ആ​ന്‍​റി​വൈ​റ​ല്‍ ഗു​ളി​ക 90 ശ​ത​മാ​നം ഫ​ല​പ്ര​ദ​മെ​ന്ന്​ ഫൈ​സ​ര്‍ ക​മ്പ​നി.

ഗു​ളി​ക ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ല്‍ മ​ര​ണ​നി​ര​ക്കും ആ​ശു​​പ​ത്രി​വാ​സ​വും 90 ശ​ത​മാ​ന​മാ​യി കു​റ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ്​ ക​മ്ബ​നി​യു​ടെ അ​വ​കാ​ശ​വാ​ദം.

എ​ത്ര​യും പെ​​ട്ടെ​ന്ന്​ ഗു​ളി​ക​ക്ക്​ അം​ഗീ​കാ​രം ന​ല്‍​കാ​ന്‍ ഫു​ഡ്​ ആ​ന്‍​ഡ്​ ഡ്ര​ഗ്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​നോ​ട്​ അ​ഭ്യ​ര്‍​ഥി​ച്ച​താ​യും ഫൈ​സ​ര്‍ ക​മ്ബ​നി അ​റി​യി​ച്ചു. കോ​വി​ഡി​നെ ചി​കി​ത്സി​ക്കാ​ന്‍ ഗു​ളി​ക നി​ര്‍​മി​ക്കാ​ന്‍ ഏ​റെ നാ​ളു​ക​ളാ​യി ലോ​ക​വ്യാ​പ​ക​മാ​യ ഗ​വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 775 മു​തി​ര്‍​ന്ന​വ​രി​ലാ​ണ്​ ക​മ്ബ​നി ഗു​ളി​ക പ​രീ​ക്ഷി​ച്ച​ത്. ഇ​തി​ല്‍ കു​റ​ച്ചു​പേ​ര്‍​ക്ക്​ മ​റ്റൊ​രു മ​രു​ന്നും ന​ല്‍​കി. ക​മ്ബ​നി​യു​ടെ ഗു​ളി​ക ക​ഴി​ച്ച​വ​രി​ല്‍ 89​ ശ​ത​മാ​നം ഫ​ല​പ്രാ​പ്​​തി​യു​ള്ള​താ​യി ക​മ്ബ​നി അ​വ​കാ​ശ​പ്പെ​ട്ടു. മ​രു​ന്നു ക​ഴി​ച്ച ഒ​രു ശ​ത​മാ​നം ആ​ളു​ക​ളെ മാ​ത്ര​മാ​ണ്​ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടി വ​ന്ന​ത്. അ​തി​ല്‍​ത​ന്നെ ആ​രും മ​ര​ണ​പ്പെ​ട്ടി​ട്ടി​ല്ല.

മ​റ്റൊ​രു മ​രു​ന്നു ക​ഴി​ച്ച​വ​രി​ല്‍ ഏ​ഴു ശ​ത​മാ​നം ആ​ളു​ക​ള്‍ ആ​ശു​പ​ത്രി​യി​ലാ​യി. ഏ​ഴു​പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്​​തു. വാ​ക്​​സി​ന്‍ സ്വീ​ക​രി​ക്കാ​ത്ത കോ​വി​ഡ്​ കൂ​ടു​ത​ല്‍ പ്ര​ഹ​രം തീ​ര്‍​ക്കു​ന്ന പ്ര​മേ​ഹം, പൊ​ണ്ണ​ത്ത​ടി, ഹൃ​ദ​യ​സം​ബ​ന്ധി​യാ​യ രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍ എ​ന്നി​വ​രെ​യാ​ണ്​​ പ​ഠ​ന​ത്തി​ന്​ വി​ധേ​യ​മാ​ക്കി​യ​ത്. ​

Related News