Loading ...

Home National

ഛത്തീസ്ഗഡില്‍ എട്ട് മാവോയിസ്റ്റുകളെ പിടികൂടി

സുക്മ: ഛത്തീസ്ഗഡില്‍ എട്ട് മാവോയിസ്റ്റുകളെ പിടികൂടി. കമാന്‍റോ ബെറ്റാലിയന്‍ റെസല്യൂട്ട് ആക്ഷന്‍ (കോബ്റ)ഫോഴ്സ്, സി.ആര്‍.പി.എഫ്, സുക്മ പൊലീസ് എന്നിവ സംയുക്തമായാണ് മവോയിസ്റ്റ് പ്രവര്‍ത്തകരെ പിടികൂടിയത്.

ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ ചിന്‍റര്‍നാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന മോര്‍പാലി ഗ്രാമത്തിടുത്തുള്ള വനത്തില്‍ നിന്നാണ് മാവോയിസ്റ്റ് പ്രവര്‍ത്തകരെ വെള്ളിയാഴ്ച പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഈ പ്രദേശത്തെ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നവംബര്‍ 2 മുതല്‍ ഇവരെ പിടികൂടാനുള്ള പദ്ധതികള്‍ ആരംഭിച്ചിരുന്നതായി പൊലീസ് ഉദ്യോഗസ്ഥനായ സുനില്‍ ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു.

ശാന്തു എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന കവാസി രാജു, കമാന്‍ഡര്‍ കമലു മാദ എന്നിവരെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് യഥാക്രമം 8 ലക്ഷം, 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അറസ്റ്റിലായ മറ്റുള്ളവരെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നതായും സുനില്‍ ശര്‍മ്മ വ്യക്തമാക്കി.

അറസ്റ്റിലായവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. 35 ഡിറ്റോണേറ്ററുകള്‍, 6 ജെലാറ്റിന്‍ റോഡുകള്‍, സ്ഫോടനത്തിന് ഉപയോഗിക്കുന്ന ആധുനിക ഉപകരണങ്ങള്‍, ബാറ്ററികള്‍, വയറുകള്‍ തുടങ്ങിയ ആയുധ ശേഖരങ്ങളും അറസ്റ്റ് ചെയ്യുന്ന സമയത്ത് പൊലീസ് ഇവരില്‍ നിന്നും പിടിച്ചെടുത്തു.

Related News