Loading ...

Home Kerala

സംസ്ഥാനത്ത്‌ മ​ഴ മു​ന്ന​റി​യി​പ്പു​ക​ള്‍ പി​ന്‍​വ​ലി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ വ​രു​ന്ന ര​ണ്ടു ദി​വ​സം ന​ല്‍​കി​യി​രു​ന്ന മ​ഴ മു​ന്ന​റി​യി​പ്പു​ക​ള്‍ കാ​ലാ​വ​സ്ഥാ വ​കു​പ്പ് പി​ന്‍​വ​ലി​ച്ചു.
നേ​ര​ത്തെ ഒ​ന്‍​പ​ത് ജി​ല്ല​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യു​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍​ന്ന് മ​ഞ്ഞ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തെ​ല്ലാം പി​ന്‍​വ​ലി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി സം​സ്ഥാ​ന​ത്താ​കെ മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞി​ട്ടു​ണ്ട്. നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ന്‍റെ സ്പി​ല്‍​വേ ഷ​ട്ട​റു​ക​ള്‍ അ​ട​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു.

അ​തേ​സ​മ​യം വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് കോ​ട്ട​യം ജി​ല്ല​യി​ലെ മ​ല​യോ​ര പ്ര​ദേ​ശ​മാ​യ കൂ​ട്ടി​ക്ക​ലി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ​ത് ഭീ​തി​പ​ര​ത്തി. സം​ഭ​വ​ത്തി​ല്‍ ആ​ള്‍​നാ​ശ​മു​ണ്ടാ​യി​ട്ടി​ല്ലെ​ങ്കി​ലും ക​ന​ത്ത ഭീ​തി​യാ​ണ് മ​ല​യോ​ര പ്ര​ദേ​ശ​ത്തു​ള്ള​ത്.

Related News