Loading ...

Home International

ആഗോള പരിസ്ഥിതി ഉച്ചകോടി; കല്‍ക്കരി ഊര്‍ജ്ജത്തില്‍ നിന്നും പിന്മാറാന്‍ ഒരുങ്ങി 40 രാജ്യങ്ങള്‍



ഗ്ലാസ്‌ഗോ: ഇരുപത്താറാമത് ആഗോള പരിസ്ഥിതി ഉച്ചകോടി എടുത്തിരിക്കുന്നത് നിര്‍ണ്ണായക തീരുമാനങ്ങള്‍. ലോകത്തിലെ അന്തരീക്ഷ കാര്‍ബണ്‍ അളവ് കുറയ്‌ക്കാനായി കല്‍ക്കരി ഊര്‍ജ്ജം ഇനി ഉപയോഗിക്കില്ലെന്ന നിര്‍ണ്ണായക തീരുമാനമാണ് ലോകരാജ്യങ്ങള്‍ എടുക്കുന്നത്.

40 രാജ്യങ്ങള്‍ എത്രയും വേഗം കല്‍ക്കരി ഊര്‍ജ്ജത്തില്‍ നിന്നും പിന്മാറുമെന്നാണ് ധാരണാ പത്രം ഒപ്പുവെച്ചിരിക്കുന്നത്. ഇതില്‍ സമയം ചോദിച്ചിരിക്കുന്നത് അമേരിക്ക, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളാണ്.

2030 ആകുന്നതോടെ വനനശീകരണം പൂര്‍ണ്ണമായും നിര്‍ത്തുമെന്ന തീരുമാനത്തിന് ഐകകണ്‌ഠ്യേനയുള്ള പിന്തുണയാണ് ലഭിച്ചത്. ആഗോള താപനം 1.5 ഡിഗ്രിയിലേക്ക് കൊണ്ടുവരാനുള്ള കഠിനമായ പരിശ്രമത്തിന്റെ ആദ്യപടിയാണ് കല്‍ക്കരി ഉപയോഗം കുറയ്‌ക്കലും വനനശീകരണം ഇല്ലാതാക്കലുമെന്നും യോഗം വിലയിരുത്തി. കാനഡ, പോളണ്ട്, ദക്ഷിണ കൊറിയ, ഉക്രൈന്‍, ഇന്തോനേഷ്യ, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ ആഗോളതലത്തില്‍ കല്‍ക്കരി ഉപയോഗിക്കുന്ന സുപ്രധാന രാജ്യങ്ങളാണ്.

അടിയന്തിരമായി കല്‍ക്കരി ഇന്ധനമായി ഉപയോഗിക്കുന്ന വ്യവസായങ്ങളെ മറ്റ് സംവിധാനങ്ങളിലേക്ക് മാറ്റാനാണ് തീരുമാനം. 2040 ആണ് കുറഞ്ഞസമയമായി നിശ്ചയിച്ചിരിക്കുന്നത്. ഇവര്‍ക്ക് പിന്തുണയായി 20 മറ്റ് രാജ്യങ്ങള്‍ കല്‍ക്കരി ഉപയോഗിക്കുന്ന വ്യവസായങ്ങള്‍ക്കോ അനുബന്ധ ഉത്പ്പാദകര്‍ക്കോ സാമ്ബത്തിക സാങ്കേതിക സഹായം നല്‍കില്ലെന്നും തീരുമാനം എടുത്തിട്ടുണ്ട്.


Related News