Loading ...

Home Gulf

കുവൈറ്റില്‍ വീസ ഫീസുകള്‍ വര്‍ധിക്കും

കുവൈറ്റ് സിറ്റി : വിദേശികളുടെ താമസ രേഖയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളുടെയും ഫീസ് അവലോകനം ചെയ്യാന്‍ പുതിയ കമ്മിറ്റി രൂപീകരിക്കാന്‍ മാന്‍പവര്‍ പബ്ലിക് അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു.
നേരത്തെ വിദേശികളുടെ വര്‍ക്ക് പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങളെടുക്കാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അതോറിറ്റിയോട് മന്ത്രിസഭ നിര്‍ദ്ദേശിച്ചിരുന്നു.

വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും പ്രവാസികളുടെ ഇടപാടുകള്‍ക്കുമുള്ള ഫീസ് 500 ശതമാനം വരെ ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ വിദേശികളില്‍ നിന്നും ഈടാക്കുന്ന ഫീസ് മേഖലയിലെ ഏറ്റവും കുറഞ്ഞ നിരക്കാണെന്ന് അധികൃതര്‍ അറിയിച്ചു.

വര്‍ക്ക് പെര്‍മിറ്റ് ഫീസിനു പുറമെ, പ്രവാസികളുമായി ബന്ധപ്പെട്ട മറ്റു ഫീസുകളും നിശ്ചിത തോതില്‍ വര്‍ധിപ്പിക്കാന്‍ സാധ്യതയേറി. വിവിധ തൊഴില്‍ മേഖലകളില്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും പ്രത്യേക ക്വാട്ടകള്‍ നിര്‍ണയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.



Related News