Loading ...

Home Kerala

കേന്ദ്രം പെട്രോള്‍, ഡീസല്‍ നികുതി കുറച്ചപ്പോള്‍ കേരള സര്‍ക്കാരിനുണ്ടാകുന്നത് വന്‍ സാമ്പത്തിക നഷ്ടമെന്ന് റിപ്പോര്‍ട്ടുകള്‍

കൊച്ചി: കേന്ദ്രം പെട്രോള്‍, ഡീസല്‍ എക്സൈസ് നികുതി കുറച്ചപ്പോള്‍ കേരള സര്‍ക്കാരിനുണ്ടാകുന്നത് വന്‍ സാമ്ബത്തിക നഷ്ടമെന്ന് റിപ്പോര്‍ട്ട്.
പെട്രോളിന് എക്സൈസ് നികുതി 5 രൂപ കുറയുമ്ബോള്‍ 60 ലക്ഷം രൂപയാണ് പ്രതിദിനം സംസ്ഥാനത്തിന്റെ വരുമാനത്തില്‍ കുറവ് വരുന്നത്. ഡീസലിന് 10 രൂപ കുറയുമ്ബോള്‍ 1.20 കോടി രൂപ കുറയും. ഇതോടെ കേരളത്തിന്റെ മൊത്തം പ്രതിദിന വരുമാനത്തില്‍ 1.80 കോടി രൂപയുടെ കുറവാണുണ്ടാകുക. പ്രതിദിനം സംസ്ഥാനത്ത് 63 ലക്ഷം ലീറ്റര്‍ ഡീസലും 51 ലക്ഷം ലീറ്റര്‍ പെട്രോളുമാണ് വില്‍പന നടത്തുന്നത്. സംസ്ഥാനങ്ങള്‍ വാറ്റ് ഈടാക്കുന്നത് ഇന്ധനത്തിന്റെ അടിസ്ഥാനവിലയും കേന്ദ്രത്തിന്റെ നികുതിയും ചെലവുകളും കൂട്ടി വരുന്ന തുകയുടെ മുകളിലാണ്.The post നികുതി കുറച്ചപ്പോള്‍ കേരള സര്‍ക്കാരിനുണ്ടാകുന്നത് വന്‍ സാമ്ബത്തിക നഷ്ടമെന്ന് റിപ്പോര്‍ട്ടുകള്‍

Related News