Loading ...

Home Kerala

ജലശക്തി അഭിയാന്‍: ജലസ്രോതസ്സുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം



പാലക്കാട്:ജലശക്തി അഭിയാന്‍ കേന്ദ്ര പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ജലസ്രോതസ്സുകളും ജലശക്തി അഭിയാന്റെ പ്രത്യേക ആപ്പ് മുഖേന രജിസ്റ്റര് ‍ ചെയ്യാന് ‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര് ‍ ക്ക് ജലശക്തി അഭിയാന് ‍ നോഡല് ‍ ഓഫീസറായ സബ് കലക്ടര് ‍ ബല് ‍ പ്രീത് സിങ് നിര് ‍ ദ്ദേശം നല് ‍ കി.

സബ് കലക്ടര്‍ ബല്‍പ്രീത് സിങിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജലശക്തി അഭിയാന്‍ അവലോകന യോഗത്തിലാണ് നിര്‍ദ്ദേശം.

ജില്ലയിലെ പൊതു ജലാശയങ്ങള്‍, കിണറുകള്‍, കുളങ്ങള്‍, കുഴല്‍ക്കിണറുകള്‍ തുടങ്ങി മുഴുവന്‍ ജലസ്രോതസ്സുകളും ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണം. ഇതിന് മുന്നോടിയായി ജലസേചനം, തദ്ദേശ സ്വയംഭരണ വകുപ്പ്, തൊഴിലുറപ്പ് പദ്ധതി എന്‍ജിനീയര്‍മാര്‍ക്കും ജില്ലയിലെ വകുപ്പ് മേധാവികള്‍ക്കും നവംബര്‍ അഞ്ചിന് രാവിലെ 10.30 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കും. എന്‍.ഐ.സി.(നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍) ക്കാണ് പരിശീലനത്തിന്റെ ചുമതല. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related News