Loading ...

Home USA

നവംബര്‍ ഏഴു മുതല്‍ അമേരിക്കന്‍ സമയം ഒരു മണിക്കൂര്‍ പുറകോട്ട്

ഡാളസ്: അമേരിക്കന്‍ ഐക്യനാടുകളില്‍ നവംബര്‍ ഏഴ് (ഞായര്‍) പുലര്‍ച്ചെ രണ്ടു മുതല്‍ ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ പുറകോട്ട് തിരിച്ചുവയ്ക്കും.
ഇതിനു മുന്പു മാര്‍ച്ച്‌ 14 നു പുലര്‍ച്ചെ 2 മണിക്കായിരുന്നു ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ടു തിരിച്ചുവച്ചിരുന്നത്.

ഫാള്‍ സീസണില്‍ ഒരു മണിക്കൂര്‍ പുറകോട്ടും വിന്‍റര്‍ സീസണിന്‍റെ അവസാനം ഒരു മണിക്കൂര്‍ മുന്നോട്ടും തിരിച്ചുവയ്ക്കുന്ന സമയം മാറ്റം ആദ്യമായി നിലവില്‍ വന്നതു ഒന്നാം ലോക മഹായുദ്ധ കാലഘട്ടത്തിലായിരുന്നു.

സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിംഗ് (Spring), വിന്‍റര്‍ (winter ) സീസണുകളില്‍ പകലിന്‍റെ ദൈര്‍ഘ്യം വര്‍ധിപ്പിച്ച്‌ വൈദ്യുതി ഉപയോഗം കുറക്കുന്നതിനും ഇതില്‍ നിന്നും ലഭിക്കുന്ന മിച്ച വൈദ്യുതി യുദ്ധമേഖലയില്‍ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് അമേരിക്കയില്‍ സമയ മാറ്റം അംഗീകരിച്ചു നടപ്പാക്കി തുടങ്ങിയത്.

സ്പ്രിംഗ്, ഫോര്‍വേര്‍ഡ്, ഫാള്‍ ബാക്ക് വേര്‍ഡ് എന്നാണ് ഇവിടെ സമയമാറ്റം അറിയപ്പെടുന്നത്.

അതേസമയം അരിസോണ, ഹവായ്, പുര്‍ട്ടൊറിക്കൊ, വെര്‍ജിന്‍ ഐലന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ സമയമാറ്റം ബാധകമല്ല.

Related News