Loading ...

Home Gulf

എട്ടു മണിക്കൂറിലധികം ജോലി ചെയ്യുന്നവര്‍ക്ക് അധിക വേതനം നല്‍കണം ; നിര്‍ദ്ദേശവുമായി സൗദി

എട്ടു മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്നവര്‍ക്ക് അധിക വേതനം നല്‍കണമെന്ന നിര്‍ദ്ദേശം നല്‍കി സൗദി അറേബ്യ.
മാനവ വിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിശ്ചയിക്കപ്പെട്ട സമയത്തില്‍ കൂടുതലായി ജോലി ചെയ്യുന്ന തൊഴിലാളിക്ക് ഒരു മണിക്കൂറിന് തുല്യമായ വേതനവും അടിസ്ഥാന വേതനത്തിന്റെ 50 ശതമാനവുമാണ് ഓവര്‍ടൈം വേതനമായി നല്‍കേണ്ടതെന്നാണ് നിര്‍ദ്ദേശം.

കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം ദിവസം 8 മണിക്കൂറും ആഴ്ചയില്‍ 48 മണിക്കൂറുമാണ് സ്വകാര്യ മേഖലയിലെ തൊഴില്‍ സമയം. ഇതില്‍ കൂടുതലായി ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് നിയമം അനുശാസിക്കുന്ന അധികവേതനം നല്‍കണമെന്ന് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്. അവധി ദിവസങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മുഴുവന്‍ സമയവും ഓവര്‍ടൈം ആയി കണക്കാക്കി അതിന് തത്തുല്യമായിട്ടാണ് വേതനം നല്‍കേണ്ടതെന്നും മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.

Related News