Loading ...

Home Gulf

കുവൈറ്റില്‍ അറുപത് കഴിഞ്ഞവര്‍ക്ക് ജോലി ചെയ്യാനുള്ള നിരോധനം റദ്ദാക്കി

 à´•àµà´µàµˆà´±àµà´±àµ സിറ്റി : അറുപത് വയസിനു മുകളിലുള്ള പ്രവാസികള്‍ക്ക് വീസ പുതുക്കി നല്‍കുന്നതിനുള്ള നിരോധനം പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഡയറക്ടര്‍ ബോര്‍ഡ് റദ്ദാക്കി.
നവംബര്‍ മൂന്നിനു ചേര്‍ന്ന യോഗമാണ് ഹൈസ്കൂള്‍ ഡിപ്ലോമയും അതില്‍ താഴെയുമുള്ള അറുപത് വയസുള്ള പ്രവാസികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി താമസ രേഖ പുതുക്കി നല്‍കുവാന്‍ അധികൃതര്‍ അനുമതി നല്‍കിയത്.

സ്വകാര്യ ആരോഗ്യ ഇന്‍ഷ്വറന്‍സിനു പുറമെ 500 ദിനാര്‍ വാര്‍ഷിക ഫീസ് ഒരു വര്‍ഷത്തേക്ക് ഈടാക്കും.നേരത്തെ വീസ പുതുക്കി നല്‍കേണ്ടതില്ലെന്ന അതോറിറ്റിയുടെ തീരുമാനം ഫത്‌വ ലെജിസ്ലേറ്റീവ്‌ സമിതി റദ്ദാക്കിയിരുന്നു. എന്നാല്‍ പ്രവാസികളുടെ വീസ പുതുക്കല്‍ ആരംഭിച്ചിരുന്നില്ല.

പുതിയ തീരുമാനം ഇന്ത്യക്കാര്‍ അടക്കമുള്ള ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമായി.

2020 സെപ്റ്റംബറിലാണ് സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസമോ അതിനു താഴെയോ മാത്രം യോഗ്യതയുള്ള വിദേശികള്‍ക്ക് 60 വയസു കഴിഞ്ഞാല്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്ന് മാനവ വിഭവശേഷി അതോറിറ്റി ഉത്തരവിറക്കിയത്. എന്നാല്‍ ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നു തീരുമാനം


Related News