Loading ...

Home National

ഹ​രി​യാ​ന​യി​ല്‍ ബി​ജെ​പി എം​പി​ക്ക് നേ​രെ ക​ര്‍​ഷ​ക പ്ര​തി​ഷേ​ധം ; വാ​ഹ​നം തകര്‍ത്തു

ഹി​സാ​ര്‍: ഹ​രി​യാ​ന​യി​ല്‍ ബി​ജെ​പി എം​പി രാം ​ച​ന്ദ​ര്‍ ജം​ഗ്ര​യു​ടെ വാ​ഹ​നം തകര്‍ത്ത് ക​ര്‍​ഷ​ക പ്ര​തി​ഷേ​ധ​ക്കാ​ര്‍.ഹി​സാ​ര്‍ ജി​ല്ല​യി​ല്‍ ഒ​രു ച​ട​ങ്ങി​നെ​ത്തി​യ​പ്പോ​ഴാ​ണ് സ​മ​ര​ക്കാ​ര്‍ രാം ​ച​ന്ദ​റി​നെ വ​ള​ഞ്ഞ​ത്. പ്ര​തി​ഷേ​ധ​ക്കാ​ര്‍ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ക​രി​ങ്കൊ​ടി കാ​ട്ടുകയും ചെ​യ്തു. പ്രതിഷേധക്കാരെ പോ​ലീ​സ് പി​രി​ച്ചു​വി​ടാ​ന്‍ ന​ട​ത്തി​യ ശ്ര​മം കയ്യേറ്റത്തിലെത്തി . ഇ​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ര്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍ ത​ക​ര്‍​ത്ത​ത്. അതെ സമയം രാം ​ച​ന്ദ​ര്‍ എ​ത്തു​മെ​ന്ന​റി​ഞ്ഞ് പ്ര​തി​ഷേ​ധ​ക്കാ​ര്‍ നേ​ര​ത്തെ ത​ന്നെ പ്ര​ദേ​ശ​ത്ത് ത​മ്ബ​ടി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹ​മാ​ണ് പ്ര​ദേ​ശ​ത്ത് നി​ല​യു​റ​പ്പി​ച്ചി​രു​ന്ന​ത്. ക​ര്‍​ഷ​ക​രെ ത​ട​യാ​ന്‍ പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ള്‍ സ്ഥാ​പി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​വ​രെ നി​യ​ന്ത്രി​ക്കാ​നാ​യി​ല്ല. പോ​ലീ​സു​മാ​യു​ള്ള ഏ​റ്റ​മു​ട്ട​ലി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് പ​രി​ക്കേറ്റു . ഇ​വ​രി​ല്‍ ര​ണ്ടു​പേ​രു​ടെ നി​ല അ​തീ​വ​ഗു​രു​ത​ര​മാ​ണെ​ന്ന് ക​ര്‍​ഷ​ക​സം​ഘ​ട​ന​ക​ള്‍ അ​റി​യി​ച്ചു.

Related News