Loading ...

Home National

ഡ​ല്‍​ഹി​യി​ല്‍ ക​ന​ത്ത പു​ക​മ​ഞ്ഞ്; അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ള്‍​ക്കു പി​ന്നാ​ലെ ഡ​ല്‍​ഹി​യി​ലെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍.
ഡ​ല്‍​ഹി​യി​ല്‍ വ്യാ​പ​ക​മാ​യ പു​ക​മ​ഞ്ഞാ​ണ്. ക​ന​ത്ത പു​ക​യെ തു​ട​ര്‍​ന്ന് കാ​ഴ്ച പ​രി​ധി കു​റ​ഞ്ഞു. വാ​യു ഗു​ണ​നി​ല​വാ​ര​വും അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്.

ഡ​ല്‍​ഹി​യു​ടെ സ​മീ​പ ന​ഗ​ര​മാ​യ ഫ​രീ​ദാ​ബാ​ദ്, ഗാ​സി​യാ​ബാ​ദ്, ഗു​ഡ്ഗാ​വ്, നോ​യി​ഡ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വാ​യു​ഗു​ണ​നി​ല​വാ​രം അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യാ​ണ്. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​വ​ഗ​ണി​ച്ചു​ള്ള ദീ​പാ​വ​ലി ആ​ഘോ​ഷ​മാ​ണ് സ്ഥി​തി വ​ഷ​ളാ​ക്കി​യ​ത്.

സൗ​ത്ത് ഡ​ല്‍​ഹി​യി​ലെ ല​ജ്പ​ത് ന​ഗ​ര്‍, നോ​ര്‍​ത്ത് ഡ​ല്‍​ഹി​യി​ലെ ബു​രാ​രി, പ​ശ്ചി​മ ഡ​ല്‍​ഹി​യി​ലെ പ​ശ്ചി​മ വി​ഹാ​ര്‍, കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ ഷ​ഹ്ദാ​ര നി​വാ​സി​ക​ള്‍ രാ​ത്രി ഏ​ഴി​ന് പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന സം​ഭ​വ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ഹ​രി​യാ​ന സ​ര്‍​ക്കാ​ര്‍ 14 ജി​ല്ല​ക​ളി​ല്‍ എ​ല്ലാ​ത്ത​രം പ​ട​ക്ക​ങ്ങ​ളു​ടെ​യും വി​ല്‍​പ്പ​ന​യ്ക്കും ഉ​പ​യോ​ഗ​ത്തി​നും നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​രുന്നു. ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു.

Related News