Loading ...

Home Africa

മലയാളിയായ ഷെറിന്‍ മാനുവല്‍ ദക്ഷിണാഫ്രിക്കയില്‍ ഉന്നത വിജയം നേടി.

ഈസ്റ്റ്ലണ്ടന്‍: ദക്ഷിണാഫ്രിക്കയിലെ ഈ വര്‍ഷത്തെ സീനിയര്‍ സെക്കണ്ടറി പരീക്ഷയില്‍ ഈസേ്ററന്‍ കേപ്പ് പ്രവിശ്യയില്‍പെട്ട ഈസ്റ്റ്ലണ്ടനില്‍ നിന്നു ഒന്നാം സ്ഥാനം മലയാളിയായ ഷെറിന്‍ മാനുവേലിനു ലഭിച്ചു. ഈസ്റ്റ്ലണ്ടനില്‍ വച്ചു നടന്ന വര്‍ണാഭമായ ചടങ്ങില്‍ വച്ച് സ്കോളര്‍ഷിപ്‌ അവാര്‍ഡും ട്രോഫിയും പ്രിമിയറും വിദ്യാഭ്യാസ വകുപ്പു മന്ത്രിയും ചേര്‍ന്നു സമ്മാനിച്ചു.

വൈദ്യശാസ്ത്രത്തില്‍ ഉന്നത വിദ്യാഭ്യാസത്തിനായി ഷെറിന്‍ ഉടന്‍ തന്നെ യുണിവേര്‍സിറ്റി ഓഫ് കേപ്ടൌണില്‍ ചേരുകയാണ്.ആറു വര്‍ഷം ദൈര്‍ഘ്യമേറിയ ഷെറിന്‍റെ വിദ്യാഭ്യാസ ചിലവുകള്‍ക്കുള്ള സ്കോളര്‍ഷിപ്പ്‌ വിദ്യാഭ്യാസ വകുപ്പ് ഷെറിന് നല്‍കും.

ക്ലാരിങ്ങ്ടന്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയായ ഷെറിന്‍, കാഞ്ഞിരപ്പള്ളി പൊടിമറ്റം പാലയ്ക്കല്‍ കുടുംബാംഗമായ സുനില്‍ മാനുവേലിന്‍റെയും രാജി മാനുവേലിന്‍റെയും മകളാണ്. മൂത്ത സഹോദരനായ ഷെയിന്‍ മാനുവല്‍ എഞ്ചിനീയറാണ്. സുനില്‍ മാനുവേലും, രാജി മാനുവേലും ഈസ്റ്റ്ലണ്ടനിലുള്ള വിവിധ സീനിയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്ട്മെന്‍റ് ആയും സീനിയര്‍ ടീച്ചറായും പ്രവര്‍ത്തിക്കുന്നു.


Image may contain 3 people people smiling people standing





Related News