Loading ...

Home National

കശ്മീരില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച്‌ പ്രധാനമന്ത്രി

ശ്രീനഗര്‍: 2016ല്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ പട്ടാളക്കാര്‍ ഏറ്റെടുത്ത വലിയ ഉത്തരവാദിത്തം താന്‍ എന്നെന്നും ഓര്‍മിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ജമ്മു-കാശ്മീര്‍ അതിര്‍ത്തി ജില്ലയായ രാജൗരിയിലെ നൗഷേര സെക്ടറില്‍ ജവാന്മാര്‍ക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിച്ചത്.

പ്രധാനമന്ത്രിയായല്ല താന്‍ എത്തിയതെന്നും സൈനിക കുടുംബത്തിലെ ഒരംഗമായാണ് വന്നതെന്നും പ്രധാനമന്ത്രി സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. 2016 ല്‍ പാക് അധിനിവേശ കാശ്മീരിലെ തീവ്രവാദ ആക്രമണത്തില്‍ നൗഷേര സെക്ടറില്‍ ആര്‍മി ബ്രിഗേഡ് നടത്തിയ പ്രവര്‍ത്തനങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

ജമ്മു-കാശ്മീരിലെ ഉറി സെക്ടറിലെ ആര്‍മി ബെസിനു നേരെ നടന്ന ഭീകരാക്രമണത്തിന് മറുപടിയാട്ടാണ് 2016 സെപ്തംബര്‍ 29ന് നിയന്ത്രണരേഖ കടന്ന് ഇന്ത്യ തിരിച്ചടിച്ചത്. സര്‍ജിക്കല്‍ സ്ട്രൈക്കിനു ശേഷവും രാജ്യത്ത് തീവ്രവാദം പടര്‍ത്താനുള്ള നിരവധി ശ്രമങ്ങള്‍ നടന്നെങ്കിലും അവക്ക് മതിയായ മറുപടി നല്‍കാന്‍ കഴിഞ്ഞെന്നും മോദി പറഞ്ഞു.

ഇന്ത്യന്‍ സൈനിക ശേഷി മാറി വരുന്ന യുദ്ധങ്ങളുടെ സ്വഭാവത്തിനനുസരിച്ചും മ‍ാറ്റങ്ങള്‍ക്കനുസരിച്ചും മാറേണ്ടതുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. സൈനികര്‍ക്കൊപ്പം സംസാരിച്ച പ്രധാനമന്ത്രി മധുരം പങ്കിട്ടാണ് ദീപാവലി ആഘോഷിച്ചത്

Related News