Loading ...

Home International

ഇസ്രയേലിന് നേരെ ഇറാന്റെ സൈബര്‍ ആക്രമണം; ഹാക് ചെയ്തത് മൂന്ന് ലക്ഷം രോഗികളുടെ വിവരങ്ങള്‍

ടെല്‍അവീവ്: ഇസ്രയേലിന്റെ ആരോഗ്യവകുപ്പിന് നേരെ ഇറാന്റെ സൈബര്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. ഹാക്കര്‍മാര്‍ 2,90,000 രോഗികളുടെ രേഖകള്‍ ഹാക്ക് ചെയ്‌തെന്നാണ് കണ്ടെത്തല്‍.

ഇസ്രയേലിന്റെ മാകോണ്‍ മോര്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രേഖകളാണ് സൈബര്‍ ആക്രമണത്തിലൂടെ ഇറാന്‍ തട്ടിയെടുത്തത്. ഇറാന്‍ കേന്ദ്രീകരിച്ചുള്ള ബ്ലാക് ഷാഡോ എന്ന ഹാക്കിംഗ് സംഘമാണെന്നാണ് ഇസ്രായേല്‍ ആരോപിക്കുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബ്ലാക് ഷാഡോ ടെലഗ്രാമിലൂടെ രോഗികളുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. വെബ് സൈറ്റ് വിവരങ്ങളില്‍ രോഗിയുടെ പേര്, താമസം, എച്ച്‌.ഐ.വി വിവരങ്ങള്‍ എന്നിവയടക്കമാണ് വില്‍പ്പനയ്‌ക്ക് വെച്ചിരിക്കുന്നത്. ഇതിന് പുറമേ ഇസ്രയേലിന്റെ അറ്റാര്‍ഫ് ഡേറ്റിംഗ് വെബ്‌സൈറ്റ്, വിനോദസഞ്ചാരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പെഗാസസ്, പൊതുഗതാഗത കമ്ബനി ഡാന്‍, കുട്ടികളുടെ മ്യൂസിയമായ കാവിം എന്നിവയുടെ വിവരങ്ങളും ചോര്‍ത്തപ്പെട്ടെന്നാണ് വിവരം.

പൗരന്മാരുടെ ഏറെ ഗൗരവതരമായ സ്വകാര്യ വിവരങ്ങളാണ് ഇറാന്‍ തട്ടിയെടുത്തിരി ക്കുന്നതെന്നാണ് ഇസ്രയേലിന്റെ ഇന്റര്‍നെറ്റ് അസോസിയേഷന്‍ നിരീക്ഷിക്കുന്നത്. ഇസ്രയേലിന് നേരെ നടക്കുന്നത് സൈബര്‍ ഭീകരതയാണ്. പൗരന്മാരുടെ നഷ്ടം കുറയ്‌ക്കാന്‍ ഫലപ്രദമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഇസ്രയേല്‍ അറിയിച്ചു.


Related News