Loading ...

Home International

മഹാത്മാ ഗാന്ധിയെ ആദരിച്ച്‌ ബ്രിട്ടണ്‍; നാണയവും ഗോള്‍ഡ് ബോണ്ടുകളും പുറത്തിറക്കി

ലണ്ടന്‍ : രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരവുമായി ബ്രിട്ടണ്‍. മഹാത്മാഗാന്ധിയുടെ പേരില്‍ പുതിയ നാണയമാണ് ബ്രിട്ടണ്‍ പുറത്തിറക്കിയത്.
5 പൗണ്ടിന്റെ നാണയം പുറത്തിറക്കുന്ന ചടങ്ങ് ദീപാവലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് നടന്നത്.ഇന്ത്യയുടെ സ്വാതന്ത്രത്തിന്റെ 75-ാം വര്‍ഷത്തോടനുബന്ധിച്ചാണ് നാണയം പുറത്തിറക്കിയത്. നാണയ ശേഖരണത്തിന് ഉപയോഗിക്കാന്‍ കൂടി ഉദ്ദേശിച്ചുള്ള വിവിധ വലിപ്പത്തിലുള്ള നാണയങ്ങളും പുറത്തിറക്കി. സ്വര്‍ണ്ണവും വെള്ളിയും ചേര്‍ത്തുള്ള നാണയത്തില്‍ താമരയും മഹാത്മാ ഗാന്ധിയുടെ ചിത്രവും കൊത്തിയിട്ടുണ്ട്. അതിനൊപ്പം എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന മഹാത്മാ ഗാന്ധിയുടെ പ്രസിദ്ധമായ വാചകവും ആലേഖനം ചെയ്തിട്ടുണ്ട്. ഹീനാ ഗ്ലോവറാണ് നാണയം രൂപകല്‍പ്പന ചെയ്തത്. ആദ്യമായാണ് ബ്രിട്ടനിലെ ഔദ്യോഗിക നാണയത്തില്‍ മഹാത്മാഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്യപ്പെടുന്നത്. ഇന്ത്യയും ബ്രിട്ടണും തമ്മില്‍ നൂറ്റാണ്ടുകളായുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നാണയം പുറത്തിറക്കിയതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. നാണയത്തിനൊപ്പം ദീപാവലിയോടനുബന്ധിച്ച്‌ ഗോള്‍ഡ് ബോണ്ടുകള്‍ പുറത്തിറക്കുന്ന ചടങ്ങുകളും നടന്നു. ഇന്ത്യന്‍ ദേവതയായ മഹാലക്ഷ്മിയെ ആലേഖനം ചെയ്ത സ്വര്‍ണ്ണക്കട്ടികളും പൊതുലേലത്തിനും വില്‍പ്പനയ്‌ക്കായും ബ്രിട്ടനില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ബ്രിട്ടന്റെ റോയല്‍ മിന്റ് ചുമതല വഹിക്കുന്ന ഇന്ത്യന്‍ വംശജനായ യുകെ ചാന്‍സലര്‍ ഋഷി സുനക് അറിയിച്ചു.

Related News