Loading ...

Home Kerala

സുരക്ഷാ പ്രശ്‌നം; ശബരിമല പ്രത്യേക സുരക്ഷാമേഖലയായി തുടരും

തിരുവനന്തപുരം: സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ശബരിമലയെയും പരിസര പ്രദേശങ്ങളെയും പ്രത്യേക സുരക്ഷാമേഖലയായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
ഒരു വര്‍ഷത്തേക്ക് കൂടി ശബരിമലയെയും പരിസര പ്രദേശങ്ങളെയും പ്രത്യേക സുരക്ഷാമേഖലയായി നിലനിര്‍ത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ കേരളത്തില്‍ വലിയ പ്രക്ഷോഭമാണ് ഉണ്ടായത്. ഇതേ തുടര്‍ന്ന് 2018 ലാണ് ശബരിമലയെ പ്രത്യേക സുരക്ഷാ മേഖലയാക്കിയത്. ഇലവുങ്കല്‍ മുതല്‍ കുന്നാര്‍ഡാം വരെയുള്ള സ്ഥലമാണ് പ്രത്യേക സുരക്ഷാ മേഖലയില്‍ ഉള്‍പ്പെടുന്നത്.



Related News