Loading ...

Home National

ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ച്ച്‌ കേ​ന്ദ്രം; കേ​ര​ള​ത്തി​ന് 673.84 കോ​ടി

ന്യൂ​ഡ​ല്‍​ഹി: ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ച്ച്‌ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. ജി​എ​സ്ടി ന​ട​പ്പാ​ക്കി​യ​തു മൂ​ല​മു​ണ്ടാ​യ ന​ഷ്ടം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ള്‍​ക്കും 17,000 കോ​ടി രൂ​പ​യാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച​ത്.
ഇ​തോ​ടെ 60,000 കോ​ടി രൂ​പ​യാ​ണ് 2021-22 വ​ര്‍​ഷ​ത്തി​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ള്‍​ക്കും ന​ഷ്ട​പ​രി​ഹാ​ര​മാ​യി കേ​ന്ദ്രം അ​നു​വ​ദി​ച്ച​ത്.

673.84 കോ​ടി രൂ​പ​യാ​ണ് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ഇ​ത്ത​വ​ണ കേ​ര​ള​ത്തി​ന​നു​വ​ദി​ച്ച​ത്. ജി​എ​സ്ടി കൗ​ണ്‍​സി​ലി​ന്‍റെ തീ​രു​മാ​ന​മ​നു​സ​രി​ച്ച്‌ ന​ട​പ്പു​സാ​മ്ബ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​ര​ത്തി​ലെ കു​റ​വ് നി​ക​ത്തു​ന്ന​തി​ന് 1.59 ല​ക്ഷം കോ​ടി രൂ​പ​യു​ടെ വാ​യ്പ സൗ​ക​ര്യ​വും ഇ​തി​നോ​ട​കം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Related News