Loading ...

Home cinema

സി​നി​മാ ടി​ക്ക​റ്റി​ന്‍​മേ​ലു​ള്ള വി​നോ​ദ നി​കു​തി ഒ​ഴി​വാ​ക്കി

തി​രു​വ​ന​ന്ത​പു​രം: സി​നി​മ മേ​ഖ​ല​യ്ക്ക് കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കി സ​ര്‍​ക്കാ​ര്‍. ഡി​സം​ബ​ര്‍ 31 വ​രെ സി​നി​മാ ടി​ക്ക​റ്റി​ന്‍​മേ​ലു​ള്ള വി​നോ​ദ നി​കു​തി സ​ര്‍​ക്കാ​ര്‍ ഒ​ഴി​വാ​ക്കി.
സി​നി​മാ മേ​ഖ​ല നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ അ​നു​ഭാ​വ​പൂ​ര്‍​ണ​മാ​യി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​നം.

2021 ഏ​പ്രി​ല്‍ ഒ​ന്ന് മു​ത​ല്‍ ഡി​സം​ബ​ര്‍ 31 വ​രെ​യു​ള്ള നി​കു​തി​യി​ലും തീ​യ​റ്റ​റു​ക​ള്‍ അ​ട​ഞ്ഞു കി​ട​ന്ന കാ​ല​ത്തെ വൈ​ദ്യു​തി ഫി​ക്‌​സ​ഡ് ചാ​ര്‍​ജി​ലും ഇ​ള​വു​ക​ള്‍ ന​ല്‍​കാ​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന മ​ന്ത്രി​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ഡി​സം​ബ​ര്‍ 31 വ​രെ​യു​ള്ള ഫി​ക്‌​സ​ഡ് ചാ​ര്‍​ജി​ല്‍ 50 ശ​ത​മാ​നം ഇ​ള​വ് ന​ല്‍​കും. ബാ​ക്കി തു​ക ആ​റ് ത​വ​ണ​ക​ളാ​യി അ​ട​ക്കു​വാ​നും അ​വ​സ​രം ന​ല്‍​കും. കോ​വി​ഡ് കാ​ര​ണം തീ​യ​റ്റ​റു​ക​ള്‍ അ​ട​ഞ്ഞു​കി​ട​ന്ന കാ​ല​യ​ള​വി​ലെ കെ​ട്ടി​ട​നി​കു​തി പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കും. ഇ​തി​നാ​യി ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ അ​പേ​ക്ഷ ന​ല്‍​ക​ണം.

ഒ​രു ഡോ​സ് വാ​ക്‌​സി​നേ​ഷ​ന്‍ എ​ടു​ത്ത​വ​രെ​യും തീ​യ​റ്റ​റു​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​വാ​ന്‍ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ 50 ശ​ത​മാ​നം സീ​റ്റിം​ഗ് ക​പ്പാ​സി​റ്റി എ​ന്ന നി​ബ​ന്ധ​ന ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ തു​ട​രും. ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന കാ​ര്യം അ​ടു​ത്ത​ഘ​ട്ട​ത്തി​ല്‍ ആ​ലോ​ചി​ച്ചു തീ​രു​മാ​നം കൈ​ക്കൊ​ള്ളാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ തീ​യ​റ്റ​ര്‍ ഉ​ട​മ​ക​ള്‍​ക്കും സി​നി​മാ സം​ര​ഭ​ക​ര്‍​ക്കു​മു​ള്ള ലോ​ണ്‍ ക​ട​ബാ​ധ്യ​ത​ക​ള്‍ തി​രി​ച്ച​ട​ക്കു​വാ​ന്‍ മൊ​റ​ട്ടോ​റി​യം വേ​ണ​മെ​ന്ന ആ​വ​ശ്യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ സം​സ്ഥാ​ന​ത​ല ബാ​ങ്കിം​ഗ് സ​മി​തി യോ​ഗം വി​ളി​ച്ചു ചേ​ര്‍​ക്കും. സി​നി​മാ ഷൂ​ട്ടി​ങ്ങു​ക​ള്‍​ക്ക് നി​ല​വി​ലെ പൊ​തു​മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​ണം.

സി​നി​മാ തീ​യ​റ്റ​റു​ക​ള്‍ തു​റ​ക്കു​ന്ന​തി​നു​ള്ള പ്രാ​രം​ഭ ചെ​ല​വു​ക​ള്‍​ക്കാ​യി തീ​യ​റ്റ​റു​ക​ള്‍​ക്ക് പ്ര​ത്യേ​ക ധ​ന​സ​ഹാ​യ പാ​ക്കേ​ജ് ന​ല്‍​കു​ന്ന കാ​ര്യം പ​രി​ശോ​ധി​ച്ച്‌ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ധ​ന​കാ​ര്യ​വ​കു​പ്പി​നോ​ട് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സാ​ധാ​ര​ണ തീ​യ​റ്റ​റു​ക​ളി​ല്‍ സ്‌​ക്രീ​ന്‍ വി​ഭ​ജി​ക്കു​മ്ബോ​ള്‍ അ​ധി​ക വൈ​ദ്യു​തി താ​രി​ഫ് വ​രു​ന്നു എ​ന്ന വി​ഷ​യം പ​ഠി​ച്ചു തീ​രു​മാ​നം അ​റി​യി​ക്കാ​ന്‍ വൈ​ദ്യ​തി വ​കു​പ്പി​നെ യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി.

Related News