Loading ...

Home USA

പെഗസസിനെ കരിമ്പട്ടികയില്‍പ്പെടുത്തി അമേരിക്ക

വാഷിങ്​ടണ്‍: ചാര സോഫ്​റ്റ്​വെയറായ പെഗസസ്​ നിര്‍മാതാക്കളായ എന്‍.എസ്​.à´’ ഉള്‍പ്പെടെ നാലു​ കമ്പനികളെ യു.എസ്​ ഭരണകൂടം               കരിമ്പട്ടികയില്‍പ്പെടുത്തി.

ചൈനയിലെ പ്രമുഖ ഫോണ്‍ നിര്‍മാതാക്കളായ വാവൈയും പട്ടികയിലുണ്ട്​. എന്‍.എസ്​.ഒയെ കൂടാതെ സോഫ്​റ്റ്​വെയര്‍ നിര്‍മാതാക്കളായ കാന്‍ഡിരുവാണ്​ പട്ടികയിലുള്ള മറ്റൊരു ഇസ്രായേല്‍ കമ്പനി. ഈ കമ്പനികളുമായി വ്യാപാര ബന്ധം പാടില്ലെന്നാണ്​​ യു.എസ്​ വാണിജ്യ വകുപ്പ് രാജ്യത്തെ കമ്ബനികള്‍ക്ക് നല്‍കിയിരിക്കുന്ന​ നിര്‍ദേശം​. അതേസമയം, യു.എസ്​ തീരുമാനം നിരാശാജനകമാണെന്ന്​ എന്‍.എസ്​.ഒ പ്രതികരിച്ചു.

പ്രമുഖ രാഷ്​ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്​ടിവിസ്​റ്റുകള്‍ ഉള്‍പ്പെടെയുള്ളവരുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ഇന്ത്യയിലെ സര്‍ക്കാര്‍ പെഗസസ്​ സോഫ്​റ്റ്​വെയര്‍ ഉപയോഗിച്ചുവെന്ന ആരോപണം വലിയ രാഷ്​ട്രീയ വിവാദങ്ങള്‍ക്ക്​ വഴിവെച്ചിരുന്നു. രാജ്യാന്തരതലത്തിലും വിഷയം ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Related News