Loading ...

Home Kerala

കെഎസ്‌ആര്‍ടിസി ശമ്പള പരിഷ്കരണം; മന്ത്രി തല ചര്‍ച്ച പരാജയം,വെള്ളിയും ശനിയും പണിമുടക്ക്

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ ശമ്ബള പരിഷ്കരണവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ച പരാജയം.തൊഴിലാളി സംഘടനകളുടെ പണിമുടക്കില്‍ മാറ്റമില്ല.
വെള്ളിയും ശനിയുമാണ് തൊഴിലാളി സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രി തലത്തില്‍ നടത്തിയ ചര്‍ച്ച പരാജയമായതിനെ തുടര്‍ന്ന് അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുമെന്നാണ് തൊഴിലാളി സംഘടനകള്‍ നല്‍കുന്ന സൂചന. ശമ്ബള പരിഷ്ക്കരണം നടപ്പാക്കാന്‍ ധനമന്ത്രിയുമായി വീണ്ടും കൂടിയാലോചനകള്‍ വേണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അഭിപ്രയപ്പെട്ടു.അതേസമയം വ്യക്തമായ മറുപടി നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് തൊഴിലാളി സംഘടനകള്‍ ആരോപിച്ചു.

Related News