Loading ...

Home Gulf

കര, വ്യോമ ഗതാഗത മേഖലയില്‍ ഒമാനും സൗദി അറേബ്യയും ധാരണപത്രങ്ങളില്‍ ഒപ്പുവച്ചു

കര, വ്യോമ ഗതാഗത മേഖലയില്‍ ഒമാനും സൗദി അറേബ്യയും ധാരണപത്രങ്ങളില്‍ ഒപ്പുവെച്ചു. ഒമാനി സംഘത്തിന്‍റെ സൌദി സന്ദര്‍ശനത്തിന്‍റെ ഭാഗമായിയാണ് ധാരണാപത്രങ്ങളില്‍ ഒപ്പിട്ടത്.

റോഡ് ഗതാഗത കരാറില്‍ ഒമാന്‍ ഗതാഗത, വാര്‍ത്താ വിനിമയ,വിവരസാേങ്കതിക മന്ത്രി എന്‍ജിനിയര്‍ സൈദ് ഹമൗദ് അല്‍മാവലിയും സൗദി ഗതാഗത ലോജിസ്റ്റിക് മന്ത്രി എന്‍ജിനിയര്‍ സാലിഹ് നാസര്‍ അല്‍ജാസറുമാണ് കരാറില്‍ ഒപ്പുവെച്ചത്.

വ്യോമ ഗതാഗത കരാറില്‍ ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാന്‍ നൈഫ് അലി അല്‍ അബ്രിയും സൗദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി പ്രസിഡന്‍റ് അബ്ദുല്‍ അസീസ് ദുലൈജുമാണ് കരാറില്‍ ഒപ്പുവെച്ചത്.

സാങ്കേതിക, ലോജിസ്റ്റിക് സഹകരണം വര്‍ധിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളും ശാസ്ത്രീയവും തൊഴില്‍പരവുമായ വിവരങ്ങള്‍ പങ്കുവെക്കാന്‍ ധാരണയായിട്ടുണ്ട്. എന്‍ജിനീയര്‍മാര്‍, വിദഗ്ധര്‍, പ്രഫഷണല്‍ ടെക്നീഷ്യന്‍മാര്‍ എന്നിവര്‍ തമ്മിലുള്ള പരസ്പര സന്ദര്‍ശനവും വര്‍ധിപ്പിക്കും. സംയുക്ത ലോജിസ്റ്റിക് താല്‍പ്പര്യങ്ങള്‍ക്കായി ഇരു രാജ്യങ്ങളുടെയും ഭൂമിശാസ്ത്രപരമായ പ്രദേശങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും ധാരണാപത്രം വഴിയൊരുക്കും.

Related News