Loading ...

Home National

പുനീതിന്റെ മരണം, ജിമ്മുകള്‍ക്ക് മാര്‍ഗ നി‌ര്‍ദേശങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: കന്നട പവര്‍സ്റ്റാര്‍ പുനീത് രാജ് കുമാറിന്റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് ജിമ്മുകള്‍ക്ക് മാ‌ര്‍ഗ നിര്‍ദേശങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍.

ജിമ്മുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കമെന്ന് ആരോഗ്യമന്ത്രി കെ സുധാകര്‍ പറഞ്ഞു.

ഹൃദയ സംബന്ധമായ അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ജിം പരിശീലകരെ പ്രാപ്തരാക്കുന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. ജിമ്മിലെ അമിതമായ വര്‍ക്കൗട്ടുകള്‍ ആരോഗ്യത്തെ സാരമായി ബാധിക്കുമോയെന്ന ആശങ്കയിപ്പോള്‍ വ്യാപകമാണ്. എന്നാല്‍ ഈ സംഭവത്തിന്റെ പേരില്‍ ജിമ്മുകളെ കുറിച്ച്‌ തെറ്റായ നിഗമനത്തില്‍ എത്തിചേരാന്‍ സാധിക്കുകയില്ല. കാര്‍ഡിയോളജിസ്റ്റ് അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി രൂപരേഖയുണ്ടാക്കി. മന്ത്രി സുധാകര്‍ അറിയിച്ചു.

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് പുനീത് കുമാറിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് തന്റെ കുടുംബ ഡോക്ടറായ രമണ റാവുവിന്റെ ക്ളിനിക്കിലെത്തി ചികിത്സ തേടി. പുനീതിന് അമിതമായ രക്തസമ്മര്‍ദ്ദമോ അസ്വാഭാവികമായ ഹൃദയമിടിപ്പോ ഉണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍ രമണ റാവു പറഞ്ഞു. എന്നാല്‍ ഇ സി ജിയില്‍ നേരിയ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് വിക്രം ആശുപത്രിയിലേയ്ക്ക് അദ്ദേഹത്തെ അയക്കുകയായിരുന്നു. ഇവിടെ എത്തിയപ്പോള്‍ സ്ഥിതി ഗുരുതരമാകുകയും ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു. എന്നാല്‍ വ്യായാമവുമായി പുനീതിന്റെ മരണത്തിന് ബന്ധമില്ലെന്ന് ഡോക്ടര്‍ കൂട്ടിചേര്‍ത്തു.


Related News