Loading ...

Home International

കാലാവസ്ഥാ ഉച്ചകോടി ;2030 ഓടെ വനനശീകരണം ഇല്ലാതാക്കുമെന്ന് പ്രതിജ്ഞയെടുത്ത് ലോകരാജ്യങ്ങള്‍

ഗ്ലാസ്ഗോ: 2030ഓടെ വനനശീകരണം പൂര്‍ണമായും തടയുമെന്ന് കോപ് 26 ഉച്ചകോടിയില്‍ ദൃഢപ്രതിജ്ഞയെടുത്ത് നൂറിലധികം രാജ്യങ്ങള്‍.
പൊതു-സ്വകാര്യ ധനസമാഹരണത്തിലൂടെ 19 ബില്യണ്‍ ഡോളര്‍ വനനശീകരണം തടയാനും വനങ്ങള്‍ വച്ചുപിടിപ്പിക്കാനും ഉപയോഗിക്കാനാണ് ധാരണയായത്. ലോകത്തെ 85 ശതമാനം വനപ്രദേശങ്ങളുള്ള ഇന്തോനേഷ്യ, ബ്രസീല്‍, റഷ്യ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ നേതാക്കള്‍ ഈ ആശയത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇത് പ്രകാരം ലോകത്തിലെ 33 ദശലക്ഷം ചതുരശ്ര കിലോമീറ്ററിലധികം വനഭൂമി സംരക്ഷിക്കാനാണ് തീരുമാനം. പ്രകൃതിയെ അടക്കി ഭരിക്കുന്ന മനുഷ്യന്റെ മനോഭാവത്തില്‍ മാറ്റം വരുത്തി പ്രകൃതിയുടെ സംരക്ഷകരായി നമ്മള്‍ മാറേണ്ടതുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാന കാരണമായി കരുതപ്പെടുന്ന ഒന്നാണ് വന നശീകരണം. അന്തരീക്ഷത്തിലെ മുപ്പത് ശതമാനത്തോളം കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ ആഗിരണം ചെയ്യാന്‍ വനഭൂമിക്ക് സാധിക്കുമെന്നാണ് കണക്ക്. കാലാവസ്ഥാ വ്യതിയാനത്തിന് ഭീഷണിയാകുന്ന വാതകങ്ങളെ ആഗിരണം ചെയ്ത് ഇല്ലാതാക്കാന്‍ വനങ്ങള്‍ക്ക് കഴിയുമെന്ന് വേള്‍ഡ് റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. 2020ല്‍ മാത്രം 2,58,000 ചതുരശ്ര കിലോമീറ്റര്‍ വനഭൂമിയാണ് വനനശീകരണത്തിലൂടെ ഇല്ലാതായത്.

Related News