Loading ...

Home USA

ഫാമിലി കോണ്‍ഫറൻസ്: രജിസ്ട്രേഷൻ ആരംഭിച്ചു

ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസ് രജിസ്ട്രേഷനു തുടക്കമായി. ഫെബ്രുവരി 15 വരെയാണ് കുറഞ്ഞ നിരക്കിലുള്ള രജിസ്ട്രേഷനെന്ന് കോണ്‍ഫറൻസ് ഭാരവാഹികൾ അറിയിച്ചു. ജൂലൈ 18 ബുധനാഴ്ച മുതൽ 21 ശനിയാഴ്ച വരെയാണ് പോക്കോണോസിലെ കലഹാരി റിസോർട്ട് ആൻഡ് കണ്‍വൻഷൻ സെന്‍ററിൽ കോണ്‍ഫറൻസ് നടത്തപ്പെടുന്നത്. 

2017-ൽ ഇവിടെ നടന്ന കോണ്‍ഫറൻസ് ഭദ്രാസന ജനങ്ങളുടെ അഭൂതപൂർവ്വമായ പങ്കാളിത്തത്താലും പരി. കാതോലിക്ക ബാവയുടെയും മറ്റുസഭാ നേതാക്കളുടെയും സാന്നിധ്യത്താലും ചിട്ടയാർന്ന പരിപാടികളാലും ശ്രദ്ധേയമായിരുന്നു. ഭദ്രാസന ജനങ്ങളുടെ ആത്മീയ ഉന്നമനത്തോടൊപ്പം വിനോദ ഉപാധികൾക്കും മുൻതൂക്കം നൽകിയായിരുന്നു പ്രോഗ്രാമുകൾ ചിട്ടപ്പെടുത്തിയിരുന്നത്. ന്ധകഷ്ടത സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധതയെയും, സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു’ (റോമർ 5:3), എന്ന ബൈബിൾ വാക്യത്തെ അടിസ്ഥാനമാക്കി കഷ്ടത സഹിഷ്ണുതയെ ഉളവാക്കുന്നു എന്നതാണ് കോണ്‍ഫറൻസിലെ ചിന്താവിഷയം. ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി മുൻ പ്രിൻസിപ്പൽ റവ. ഫാ. ഡോ. ജേക്കബ് കുര്യൻ ആണ് ചിന്താവിഷയത്തിലൂന്നിയ പ്രസംഗ പരന്പരകൾക്ക് നേതൃത്വം കൊടുക്കുന്നത്. യുവജനങ്ങൾക്കായി ഹൂസ്റ്റണ്‍ സെന്‍റ് സ്റ്റീഫൻസ് പള്ളി വികാരി ഫാ. ജേക്ക് കുര്യൻ നേതൃത്വം നൽകും.

ഇതു സംബന്ധിച്ച പ്ലാനിങ് കമ്മിറ്റിയുടെ ആദ്യ യോഗം ജനുവരി 14-നു ഞായറാഴ്ച 2.30-നു ഓറഞ്ച്ബർഗ് സെന്‍റ് ജോണ്‍സ് ദേവാലയത്തിൽ (331, BLAISDELL ROAD, ORANGEBERG, NY) കൂടും. ഭദ്രാസന അധ്യക്ഷൻ സഖറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. വിവരങ്ങൾക്ക് വിവരങ്ങൾക്ക്:
Coordinator: Rev. Fr. Dr. Varghese M. Daniel, (203)-508-2690, frmdv@yahoo.com
General Secretary: George Thumpayil, (973)-943-6164, thumpayil@aol.com
Treasurer: Mathew Varughese (631) 891þ8184
Family conference website - www.fyconf.org

റിപ്പോർട്ട്: വർഗീസ് പ്ലാമൂട്ടിൽ

Related News