Loading ...

Home Australia/NZ

ഓസ്‌ട്രേലിയയുടെ ബാക്ക്പാക്കര്‍ ടാക്‌സിനെതിരേ പോരാടിയ ബ്രിട്ടീഷ് വനിതക്ക് വിജയം

സിഡ്‌നി: ഓസ്‌ട്രേലിയ ഏര്‍പ്പെടുത്തിയിരുന്ന ബാക്ക്പാക്കര്‍ ടാക്‌സിനെതിരേ കോടതിയെ സമീപിച്ച ബ്രിട്ടീഷ് വനിതയ്ക്ക് നിയമപോരാട്ടത്തിനൊടുവില്‍ വിജയം.

2017-ല്‍ സിഡ്‌നിയിലെ ഹോട്ടലില്‍ വെയിട്രസായിരുന്ന കാതറിന്‍ ആഡിയാണ് വിവേചനപരമായ നികുതി ഈടാക്കലിനെതിരേ ഓസ്‌ട്രേലിയന്‍ ഹൈക്കോടതിയെ സമീപിച്ചത്.

വര്‍ക്കിങ് ഹോളിഡേ വിസയിലെത്തുന്ന വിദേശികള്‍ക്ക് മേല്‍ ബാക്ക്പാക്കര്‍ നികുതി ചുമത്തുന്നത് വിവേചനപരമാണെന്ന് കോടതി നിരീക്ഷിച്ചു ഓസ്‌ട്രേലിയയില്‍ അവധിയാഘോഷത്തിനെത്തി ജോലിചെയ്യുന്നവര്‍ 37,000 ഡോളര്‍ വരെയുള്ള വരുമാനത്തിന് മേല്‍ 15 ശതമാനം വരെ നികുതി അടയ്‌ക്കേണ്ടിയിരുന്നു.

ഓസ്‌ട്രേലിയന്‍ സ്വദേശികളെ അപേക്ഷിച്ച്‌ ഉയര്‍ന്ന നികുതി നിരക്കാണ് ബാക്ക്പാക്കര്‍മാരില്‍ നിന്ന് ഈടാക്കിയിരുന്നത്. 2017-ലാണ് ഈ വിവാദനിയമം നിലവില്‍ വന്നത്. ഇതിനെതിരേയാണ് 2020-ല്‍ കാതറിന്‍ കോടതിയെ സമീപിച്ചത്. ഈ നികുതി, ഓസ്‌ട്രേലിയയും ബ്രിട്ടനും തമ്മില്‍ നിലനില്‍ക്കുന്ന നികുതി കരാറിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

2015- 2017 കാലയളവിലാണ് വര്‍ക്കിങ്-ഹോളിഡേ വിസയില്‍ കാതറിന്‍ ഓസ്‌ട്രേലിയയില്‍ എത്തിയത്. 2017-ല്‍ സിഡ്‌നിയിലെ ഹോട്ടലില്‍ വെയിട്രസായി ജോലി നോക്കിയിരുന്നു.

Related News