Loading ...

Home International

സൈലോസ് മിസൈല്‍ ; ആണവായുധം തൊടുക്കാന്‍ ഭൂഗര്‍ഭകേന്ദ്രങ്ങള്‍ ചൈന സജ്ജമാക്കുന്നെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍ : ആണവായുധങ്ങള്‍ തൊടുക്കാന്‍ ശേഷിയുള്ള സൈലോസ് മിസൈല്‍ സംവിധാനം സജ്ജമാക്കുന്നതില്‍ ചൈന കുതിക്കുന്നതായി റിപ്പോര്‍ട്ട്.

ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റ്‌സ്(എഫ്.എ.എസ്.) ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

ബാലിസ്റ്റിക് മിസൈലുകള്‍ ശേഖരിക്കാനും തൊടുക്കാനുമായി ഭൂമിയ്ക്കടിയില്‍ കുത്തനെ, കുഴലിന്റെ ആകൃതിയില്‍ നിര്‍മിക്കുന്ന മിസൈല്‍ ലോഞ്ചിങ് സംവിധാനമാണ് സൈലോകള്‍. ചൈനയുടെ ആണവായുധ സജ്ജീകരണം അതി ശക്തമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു .

അതെ സമയം മിസൈല്‍ സൈലോ കേന്ദ്രങ്ങള്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നും എങ്ങനെയാണ് ചൈന ഇവിടം പ്രവര്‍ത്തിപ്പിക്കുകയെന്ന് അറിയാന്‍ കാത്തിരിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു . ഷിന്‍ജിയാങ് പ്രവിശ്യയുടെ കിഴക്കന്‍ഭാഗത്തുള്ള ഹാമിയില്‍ ചൈന സൈലോകേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തായിട്ടുണ്ട് .


Related News