Loading ...

Home National

പണപ്പെരുപ്പം റെക്കോഡ്​ ഉയരത്തില്‍ ; ​നികുതിയുടെ പേരില്‍ ജനങ്ങളെ കേന്ദ്രം കൊള്ളയടിക്കുന്നു ,രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനവിനൊപ്പം പണപ്പെരുപ്പവും ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി.

ദീപാവലി സമയത്ത്​ പണപ്പെരുപ്പം റെക്കോര്‍ഡിലെത്തിയെന്ന്​ രാഹുല്‍ ചൂണ്ടിക്കാട്ടി . ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

“ദീപാവലിയാണ്​. പണപ്പെരുപ്പം റെക്കോര്‍ഡ് ഉയരത്തിലാണ്​. ഇതൊരു തമാശയാണ്​. ജനങ്ങളോട്​ ആര്‍ദ്രത പ്രകടപ്പിക്കുന്ന ഹൃദയം ഇനിയെങ്കിലും മോദി സര്‍ക്കാറിന്​ ഉണ്ടാവ​ട്ടെയെന്ന്​ ആശംസിക്കുകയാണ് . നികുതിയുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ് .” രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

അതെ സമയം ‘പോക്കറ്റടിക്കുന്നവരെ സൂക്ഷിക്കുക’ എന്നതായിരുന്നു ഇന്ധനവില വര്‍ധനവുമായി ബന്ധപ്പെട്ട്​ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്​. പല സംസ്ഥാനങ്ങളിലും പെട്രോള്‍ വില ലിറ്ററിന്​ 120 രൂപയും കടന്ന്​ കുതിച്ചതോടെയാണ്​ രാഹുലിന്റെ ട്വീറ്റ്​ പുറത്ത് വന്നത് . എണ്ണവില ഉയരുന്നത്​ പണപ്പെരുപ്പം കൂടാനും കാരണമാകുമെന്ന ആശങ്കയാണ് അദ്ദേഹം പങ്കു വെച്ചത് .

Related News