Loading ...

Home Kerala

പാചക വാതകവില താങ്ങാനാവുന്നില്ല; ഭക്ഷണത്തിന് വില വര്‍ധിപ്പിക്കാനൊരുങ്ങി ഹോട്ടലുടമകള്‍

തിരുവനന്തപുരം: ഇന്ധന- പാചക വാതക വില വര്‍ധനവിന്റെ പശ്ചാതലത്തില്‍ ഭക്ഷണത്തിന് വില കൂട്ടാതെ പിടിച്ചു നില്‍ക്കാനാകില്ലെന്ന് ഹോട്ടലുടമകള്‍.

വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില കൂടി അനിയന്ത്രിതമായി വര്‍ദ്ധിപ്പിച്ചതോടെ നിലവിലെ നിരക്കില്‍ ഭക്ഷണം വിളമ്ബിയാല്‍ കട പൂട്ടേണ്ടിവരുമെന്ന് കേരള ഹോട്ടല്‍ & റസ്‌റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ച്‌ ഹോട്ടലുടമകളുടെ സംഘടന മുഖ്യമന്ത്രിയ്ക്കും, കേന്ദ്രെ പെട്രോളിയം മന്ത്രിക്കും കത്തയച്ചു.

ഒറ്റയടിയ്ക്ക് 260 രൂപ പാചക വാതകത്തിന് വില വര്‍ദ്ധിപ്പിച്ചത് താങ്ങാവുന്നതിലപ്പുറമാണെന്നാണ് കേരള ഹോട്ടല്‍ ആന്റ് റസ്റ്ററൊന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. ഇന്ധന വില കൂടുന്നത് നിത്യ സംഭവമായതോടെ കോഴിക്കും, തക്കാളിക്കും ഒക്കെ വില കൂടാന്‍ തുടങ്ങി.

മുഖ്യമന്ത്രിയ്ക്കും, കേന്ദ്ര പെട്രോളിയം മന്ത്രിയ്ക്കും കത്തയച്ചിട്ടുണ്ട് സംഘടന. ദക്ഷണത്തിന്വി ല കൂട്ടാന്‍ അനുവദിക്കാത്ത പക്ഷം ഹോട്ടലുകള്‍ അടച്ചിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും ഉടമകളുടെ സംഘടന നേതാക്കള്‍ വ്യക്തമാക്കുന്നു.

Related News