Loading ...

Home Kerala

ഇന്ധനവില; ജനം മുഖത്തടിക്കുന്ന സ്ഥിതിയെന്നു ബിജെപി നേതാക്കള്‍

കോ​ഴി​ക്കോ​ട്: ഇന്ധനവില വര്‍ധനമൂലം പാര്‍ട്ടി പ്രവര്‍ത്തനം തന്നെ അസാധ്യമായ അവസ്ഥയിലേക്കു നീങ്ങുകയാണെന്നു ബിജെപി നേതാക്കളുടെ പരിദേവനം.
കേ​ര​ള​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥയാണെന്നു നേ​താ​ക്ക​ള്‍ നേതൃയോഗത്തില്‍ ചൂണ്ടിക്കാട്ടി. അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന ഇ​ന്ധ​ന​വി​ല വ​ര്‍​ധ​നയും പാ​ച​ക​വാ​ത​ക​ സി​ലി​ണ്ട​റു​ക​ളു​ടെ വ​ല​ക്കു​തി​പ്പും ജനങ്ങള്‍ക്കിടയില്‍ കനത്ത രോഷം ഉയര്‍ത്തിയിരിക്കുകയാണ്. ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​മ​ര്‍​ശ​നം നേ​രി​ടു​ന്ന​തു ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന ബി​ജെ​പി സം​സ്ഥാ​ന ഘ​ട​ക​മാ​ണ്.

ഉപഭോക്തൃസംസ്ഥാനം എന്ന നിലയില്‍ ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളേ​ക്കാ​ള്‍ ഇ​ന്ധ​ന​ വി​ല​വ​ര്‍​ധ​ന​ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ​യാ​ണ് ആകെ ബാധിച്ചിരിക്കുന്നത്. ഏതെങ്കിലും വിഷയങ്ങളില്‍ പ്രതികരിക്കാനും പ്രവര്‍ത്തിക്കാനും ഇറങ്ങുന്പോള്‍ ഇന്ധനവില വര്‍ധനയെക്കുറിച്ചാണ് ജനം ചോദിക്കുന്നത്.

ജി​എ​സ്ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​ന​ത്തെ ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ള്‍ പോ​ലും തു​റ​ന്നെ​തി​ര്‍​ത്ത​തും ആ​ളു​ക​ളു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്കു മു​ന്നി​ല്‍ ത​ല​കു​നി​ക്കേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​ക്കി​യ​താ​യും നേ​താ​ക്ക​ള്‍ കു​റ്റ​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ ദി​വ​സം വി​വാ​ദ​ങ്ങ​ള്‍ ഉ​ണ്ടാ​യെ​ങ്കി​ലും കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ ഇന്ധനവില വര്‍ധനയ്ക്കെതിരേയുള്ള വ​ഴി​ത​ട​യ​ല്‍ സ​മ​രം ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ വ​ലി​യ സ്വാധീനം നേ​ടിയെന്നും പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ വി​ല​യി​രു​ത്തു​ന്നു.

കെ.​സു​ധാ​ക​ര​ന്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യ​ ശേ​ഷം സ​മ​ര​മു​ഖ​ത്തു കോ​ണ്‍​ഗ്ര​സ് വ​ലി​യ​ നേ​ട്ട​മു​ണ്ടാ​ക്കു​ന്ന​താ​യും തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി​ക്കു ശേ​ഷം ബി​ജെ​പി ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ പാ​ടെ പി​ന്നോ​ട്ടു​പോ​യ​താ​യും നേ​താ​ക്ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ബി​ജെ​പി ദേ​ശീ​യ സം​ഘ​ട​നാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി.​എ​ല്‍. സ​ന്തോ​ഷി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു അം​ഗ​ങ്ങ​ളു​ടെ പ​രാ​തി. വി​ലവ​ര്‍​ധ​ന താ​ത്കാ​ലി​ക​മാ​ണെ​ന്നും ഉ​ട​നെ പ​രി​ഹാ​രം കാ​ണു​മെ​ന്നും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​റു​പ​ടി ന​ല്‍​കി.

​കേ​ര​ള ബി​ജെ​പി​യി​ല്‍ ന​ട​ക്കു​ന്ന​തൊ​ക്കെ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​നു ബോ​ധ്യ​മു​ണ്ടെ​ന്നും അ​ച്ച​ട​ക്ക​ലം​ഘ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ര്‍​ട്ടി​യെ ന​ന്നാ​ക്കാ​നെ​ന്ന പേ​രി​ല്‍ നേ​തൃ​ത്വ​ത്തി​നെ​തി​രെ പ്ര​സ്താ​വ​ന​ക​ളും സ​മൂ​ഹ മാ​ധ്യ​മ പോ​സ്റ്റും പ്ര​ച​രി​പ്പി​ക്കു​ന്ന​തു ദു​രു​ദ്ദേ​ശ്യ​പ​ര​മാ​ണ്. ഇ​ത്ത​ര​ക്കാ​രെ നി​രീ​ക്ഷി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News