Loading ...

Home Kerala

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സ്പില്‍വേ ഷട്ടറുകളാണ് വീണ്ടും കൂടുതല്‍ ഉയര്‍ത്തിയത്.രണ്ട്,മൂന്ന്,നാല് ഷട്ടറുകള്‍ 60 സെ.മീ വീതമാണ് ഉയര്‍ത്തിയത്. 138.95 അടിയിലെത്തിയപ്പോഴാണ് തമിഴ്‌നാടിന്റെ നടപടി.ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. കഴിഞ്ഞദിവസം തുറന്ന ആറ് ഷട്ടറുകളില്‍ 5 എണ്ണം ഇന്നലെ അടച്ചിരുന്നു.

Related News